നട്ടെല്ലില്ലാത്ത' തിരഞ്ഞെടുപ്പ് കമ്മീഷന്‍, 'അല്ലാഹു അക്ബറിന്റെ' പേരില്‍ മുസ്ലിം നേതാവാണ് വോട്ട് ചോദിച്ചിരുന്നതെങ്കില്‍ പൊട്ടിത്തെറിച്ചേനെ: നസീറുദ്ദീന്‍ ഷാ

നട്ടെല്ലില്ലാത്ത' തിരഞ്ഞെടുപ്പ് കമ്മീഷന്‍, 'അല്ലാഹു അക്ബറിന്റെ' പേരില്‍ മുസ്ലിം നേതാവാണ് വോട്ട് ചോദിച്ചിരുന്നതെങ്കില്‍ പൊട്ടിത്തെറിച്ചേനെ: നസീറുദ്ദീന്‍ ഷാ
സിനിമ അടക്കമുള്ള കലകളിലൂടെ മുസ്‌ലിംകള്‍ക്കെതിരെ 'മറയില്ലാത്ത പ്രോപഗണ്ട' ജനങ്ങളിലെത്തിക്കുന്നുവെന്ന് നസീറുദ്ദീന്‍ ഷാ. ഈ അവസ്ഥ തികച്ചും ആശങ്കാജനകമാണെന്ന് വിഖ്യാത നടന്‍ നസീറുദ്ദീന്‍ ഷാ പറഞ്ഞു.

വിദ്യാസമ്പന്നര്‍ക്കിടയില്‍പോലും മുസ്‌ലിം വിദ്വേഷം ഇപ്പോള്‍ ഒരു ഫാഷനായി മാറിയെന്നും ഇതൊക്കെ ഭരിക്കുന്ന പാര്‍ട്ടി ബുദ്ധിപൂര്‍വം മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തെയും ജനാധിപത്യത്തെയും കുറിച്ച് പറയുമ്പോഴും സകലതിലും മതം കലര്‍ത്തുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

ലജ്ജകെട്ട ഇസ്‌ലാമോഫോബിയയെ തിരഞ്ഞെടുപ്പില്‍ വോട്ടിനായി ഉപയോഗിക്കുന്നു. വോട്ടിനായി നേതാക്കള്‍ മതത്തെ ഉപയോഗിക്കുമ്പോള്‍ മൗനംപാലിക്കുന്ന 'നട്ടെല്ലില്ലാത്ത' തെരഞ്ഞെടുപ്പ് കമീഷന്‍ 'അല്ലാഹു അക്ബറിന്റെ' പേരില്‍ മുസ്‌ലിം നേതാവാണ് വോട്ട് ചോദിച്ചിരുന്നതെങ്കില്‍ പൊട്ടിത്തെറിക്കുമായിരുന്നു ഷാ കുറ്റപ്പെടുത്തി.

മുസ്‌ലിം വിരോധം അതിന്റെ ഉച്ചിയിലാണെങ്കിലും അത് തകരും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends