ലിയോ' ഈ ഹോളിവുഡ് സിനിമകളുടെ കോപ്പി..? പോസ്റ്ററുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ലിയോ' ഈ ഹോളിവുഡ് സിനിമകളുടെ കോപ്പി..? പോസ്റ്ററുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
ലോകേഷ് കനകരാജ്‌വിജയ് കോമ്പോയ്ക്കായി കാത്തിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്തി ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍. ലിയോയുടെ പോസ്റ്ററുകള്‍ ഹോളിവുഡ് സിനിമകളുടെ കോപ്പിയാണ് എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതോടെയാണ് ആരാധകര്‍ നിരാശരായിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയപ്പോള്‍ 'ഗെയിം ഓഫ് ത്രോണ്‍സി'ന്റെ കോപ്പിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഗെയിം ഓഫ് ത്രോണ്‍സിലെ ജോണ്‍ സ്‌നോ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പോലെയാണ് ലിയോ പോസ്റ്ററും എത്തിയത്. ലിയോയുടെ പുതിയ പോസ്റ്ററുകളും കോപ്പിയാണ് എന്നാണ് ആരോപണം.

ഹാനസ് പീറ്റര്‍ മോളണ്ടിന്റെ സംവിധാനത്തിലുള്ള ചിത്രമായ കോള്‍ഡ് പെര്‍സ്യൂട്ടിന്റെ പോസ്റ്ററിന് സമാനമാണ് ലിയോയുടെ ഒരു പോസ്റ്റര്‍ എന്നാണ് ആരോപണം. മറ്റൊരു പോസ്റ്റര്‍ ആയുധം എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ വിജയ്‌യോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിട്ടില്ല. വിജയ്‌യുടെ നായികയായി ലിയോയിലെത്തുന്നത് തൃഷയാണ്. തൃഷ വിജയ്‌യുടെ നായികയാകുന്നത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്ന ഒരു പ്രത്യേകതയുമുണ്ട്.

Other News in this category4malayalees Recommends