സൈക്കിള്‍ ട്രാക്ക് ശുചീകരിക്കാന്‍ ഡ്രൈവറില്ലാ വാഹനം; പദ്ധതി നടപ്പിലാക്കുന്നത് ദുബായ് മുന്‍സിപ്പാലിറ്റി

സൈക്കിള്‍ ട്രാക്ക് ശുചീകരിക്കാന്‍ ഡ്രൈവറില്ലാ വാഹനം; പദ്ധതി നടപ്പിലാക്കുന്നത് ദുബായ് മുന്‍സിപ്പാലിറ്റി

എമിറേറ്റിലെ ബീച്ച് ഭാഗങ്ങളിലെ സൈക്കിള്‍ ട്രാക്കുകള്‍ ശുചീകരിക്കുന്നതിന് പുത്തന്‍ സംവിധാനം ഉപയോഗപ്പെടുത്തി ഡ്രൈവറില്ലാ വാഹനം ഉപയോഗിക്കും. നൂതന ഇലക്ട്രിക് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ദുബായ് മുന്‍സിപാലിറ്റിയുടെ നേതൃത്വത്തില്‍ ഡ്രൈവറില്ലാ വാഹനം ഉപയോഗപ്പെടുത്തുന്നത്. ഊ വാഹനത്തിന്റെ പരീക്ഷണയോട്ടം ദുബായ് മുന്‍സിപാലിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ജുമൈറ, ഉമ്മു സുഖൈം ഭാഗത്തെ ബീച്ചുകളില്‍ ആണ് ആദ്യഘട്ടത്തില്‍ ട്രാക്കുകള്‍ വൃത്തിയാക്കാന്‍ ഈ വാഹനം ഉപയോഗിക്കുന്നത്. ഒരോ ദിവസവും ന്യൂതന സംവിധാനങ്ങള്‍ ആണ് രാജ്യത്ത് കൊണ്ടുവരുന്നത്.


ദുബായിലെ മുഴുവന്‍ വിനോദസഞ്ചാര പ്രദേശങ്ങളുടെയും ശുചിത്വം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ കൊണ്ടുവരുന്നത്. നൂതനമായ ഡ്രൈവറില്ലാ വാഹനം ഏര്‍പ്പെടുത്തുന്നത് വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ്. ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വലിയൊരു അനുഭവം ആണ് നല്‍കുന്നത്. മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്ഥാവനയില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രിക് വാഹനമുപയോഗിക്കുമ്പോള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തടയാന്‍ സാധിക്കും. ഇത് വലിയ വെല്ലുകള്‍ ഉണ്ടാക്കില്ലെന്നാണ് ദുബായ് മുന്‍സിപാലിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.


Other News in this category4malayalees Recommends