സൗദി അറേബ്യയില്‍ പള്ളിയുടെ വാതില്‍ തകര്‍ന്നുവീണ് ഇന്ത്യാക്കാരന്‍ മരിച്ചു

സൗദി അറേബ്യയില്‍ പള്ളിയുടെ വാതില്‍ തകര്‍ന്നുവീണ് ഇന്ത്യാക്കാരന്‍ മരിച്ചു
സൗദി അറേബ്യയില്‍ പള്ളിയുടെ വാതില്‍ തകര്‍ന്നുവീണ് ഇന്ത്യാക്കാരന്‍ മരിച്ചു. റിയാദ് വിമാനത്താവളത്തോട് ചേര്‍ന്നുള്ള പള്ളിയിലുണ്ടായ സംഭവത്തില്‍ ബീഹാര്‍ ദര്‍ഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരിച്ചത്.

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതിലാണ് വീണത്. അതിനടിയില്‍പെട്ട് തല്‍ക്ഷണം മരിച്ചു. മറ്റ് നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് 25 ഓളം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റര്‍ സനദ് ആശുപത്രിയിലും മറ്റൊരാളെ അല്‍ മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Other News in this category



4malayalees Recommends