മതപ്രഭാഷകര്‍ക്കും മത ഗവേഷകര്‍ക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം

മതപ്രഭാഷകര്‍ക്കും മത ഗവേഷകര്‍ക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം
ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് പ്രവാസികളായ ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും മതപ്രഭാഷകര്‍ക്കും മത ഗവേഷകര്‍ക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം. ദുബായില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക.

സമൂഹത്തില്‍ സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുന്ന അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ച് അവര്‍ക്ക് ക്യാഷ് റിവാര്‍ഡും നല്‍കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആണ് ഈ പ്രഖ്യാപനം നടത്തിയത്.

Other News in this category4malayalees Recommends