ആറ് മിനിറ്റ് രംഗത്തിന് വേണ്ടി 60 കോടി; പുഷ്പ ഞെട്ടിക്കും

ആറ് മിനിറ്റ് രംഗത്തിന് വേണ്ടി 60 കോടി; പുഷ്പ ഞെട്ടിക്കും
'പുഷ്പ: ദ റൂള്‍' റിലീസിനൊരുങ്ങുകയാണ്,. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൈയ്യില്‍ ത്രിശൂലവുമായി ഗുണ്ടകളെ ഇടിച്ചിടുന്ന പുഷ്പയെയാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ 6 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗത്തിന് നിര്‍മ്മാതാക്കള്‍ 60 കോടിയോളം രൂപ ചിലവാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരുപ്പതിയിലെ പ്രശസ്തമായ ഗംഗമ്മ തല്ലി ജാതര ആഘോഷവും അതുമായി ബന്ധപ്പെട്ട് സംഘട്ടന രംഗവുമാണ് വലിയ ബഡ്ജറ്റില്‍ നടന്നിരിക്കുന്നത്. ഗംഗമ്മ തല്ലി ആഘോഷം പൂര്‍ണ്ണമായും സെറ്റിട്ടുകൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. നീണ്ട മുപ്പത് ദിവസത്തെ ചിത്രീകരണമാണ് ഇതിന് വേണ്ടിയിരുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15ന് ആണ് റിലീസ് ചെയ്യുക.Other News in this category4malayalees Recommends