ആദ്യ കാഴ്ചയില്‍ തന്നെ കണക്ഷന്‍ തോന്നി, രണ്ട് മാസമാണ് ജഗത്തിനെ ഡേറ്റ് ചെയ്തത് ; അമല പോള്‍

ആദ്യ കാഴ്ചയില്‍ തന്നെ കണക്ഷന്‍ തോന്നി, രണ്ട് മാസമാണ് ജഗത്തിനെ ഡേറ്റ് ചെയ്തത് ; അമല പോള്‍

മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

അമ്മയാവാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച നടി അമല പോളിന് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. 'ആദ്യം കുഞ്ഞ് പിന്നെ വിവാഹം എന്നതാണോ ഇപ്പോഴത്തെ രീതി' എന്ന് ചോദിച്ചുള്ള കമന്റുകളായിരുന്നു എത്തിയത്.

നേരത്തെ ബോളിവുഡ് താരം ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോഴും സമാന രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. അമല പോള്‍, ഇല്യാന ഡിക്രൂസ്, ആലിയ ഭട്ട്, സ്വര ഭാസ്‌കര്‍ തുടങ്ങിയവരെല്ലാം വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായവരാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായ നടിമാരുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പ്രണയത്തിലായി കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ തയ്യാറായതിനെ കുറിച്ച് അമല പോള്‍ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഗോവയില്‍ ഒരു ഫാമിലി വെക്കേഷനായി ഒരു വില്ല ബുക്ക് ചെയ്തിരുന്നു എന്നും അത് ജ?ഗിന്റെ വില്ലയായിരുന്നു അവിടെ വച്ചാണ് തങ്ങള്‍ ആദ്യമായി കാണുന്നത് എന്നും നടി പറഞ്ഞു.

പിന്നീട് ഞങ്ങള്‍ കാണുവാന്‍ തുടങ്ങി. സെറ്റില്‍ഡ് ആകണമെന്ന് ആഗ്രഹിക്കുന്ന ഘട്ടമായിരുന്നു അത്. വീട്ടില്‍ പ്രൊപ്പോസലൊക്കെ നോക്കുന്നുണ്ടായിരുന്നു. ജഗത്തും അതുപോലുള്ള മൈന്‍ഡ് സെറ്റിലൂടെ പോയിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. ജ?ഗത്തിനെ രണ്ട് മാസമാണ് ഡേറ്റ് ചെയ്തതെന്നും അമല പോള്‍ പറഞ്ഞു.

ഇനി കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് ആറ് മാസമോ ഒരു വര്‍ഷമോ എങ്കിലും ഡേറ്റ് ചെയ്യണമെന്നായിരുന്നു ആ സമയത്ത് ഞാന്‍ വീട്ടില്‍ പറഞ്ഞത്. പക്ഷെ നമ്മള്‍ പ്ലാന്‍ ചെയ്യുന്നത് പോലെയല്ല കാര്യങ്ങള്‍ നടക്കുക. ചിലരെ കുറച്ച് സമയം കൊണ്ട് മനസിലാക്കാന്‍ പറ്റണമെന്നില്ല. പക്ഷെ ജഗിന്റെ കൂടെയായിരിക്കുമ്പോള്‍ ഞാന്‍ ശാന്തയാണ്. ചിലരോട് എത്ര നമ്മളെക്കുറിച്ച് പറയാന്‍ ശ്രമിച്ചാലും മനസിലാകണമെന്നില്ല എന്നതും താരം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു നടിയുടെ വിവാഹം. 2024 ജനുവരി മാസത്തില്‍ താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയും അമല പങ്കുവെച്ചു. വിവാഹത്തിന് മുമ്പേ അമല ഗര്‍ഭിണിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.Other News in this category4malayalees Recommends