അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം കാറില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസ് പിടിയില്‍

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം കാറില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസ് പിടിയില്‍
അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസിന്റെ പിടിയിലായി. 17കാരനായ വിദ്യാര്‍ത്ഥിയുമായി കാറില്‍ പുലര്‍ച്ചെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 45കാരിയായ എറിന്‍ വാര്‍ഡ് എന്ന അധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ടതോടെ പേടിച്ച് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥി അടിവസ്ത്രം മാത്രം ധരിച്ചാണ് ഒടിപ്പോയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലെ ഒമാഹ ഹൈസ്‌ക്കൂളിലെ അധ്യാപികയാണ് വിവാഹിത കൂടിയായ എറിന്‍ വാര്‍ഡ്. ഇവരുടെ വിദ്യാര്‍ത്ഥിയുമായാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ദുരൂഹമായ സാഹചര്യത്തില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച ഫോണ്‍ കോളാണ് കാര്യങ്ങള്‍ക്ക് തുടക്കമിട്ടത്.

ഫോണ്‍ വന്നതോടെ പൊലീസ് സ്ഥലത്തെത്തി. പുലര്‍ച്ചെ ഏകദേശം മൂന്ന് മണിക്കായിരുന്നു ഇത്. കാറില്‍ കൗമാരക്കാരനും സ്ത്രീയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി പൊലീസ് മനസ്സിലാക്കി. കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇരുവരും ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് കാറിന്റെ ഡോറില്‍ ഇടിച്ചതോടെ പിന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി പതുക്കെ ഇഴഞ്ഞ് മുന്നിലെത്തി. ഡ്രൈവിങ് സീറ്റിലെത്തിയ കൗമാരക്കാരന്‍ വണ്ടിയുമായി മുന്നോട്ട് പോവാന്‍ ശ്രമിച്ചു. എന്നാല്‍ അധികം ദൂരം മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഇടയ്ക്ക് വണ്ടി ബ്രേക്ക് ഡൌണായി നിന്നു. ഇതോടെ പൊലീസ് കാറിനടുത്തെത്തി. അടിവസ്ത്രം മാത്രം ധരിച്ച് വിദ്യാര്‍ത്ഥി ഓടുന്നതാണ് പിന്നീട് തങ്ങള്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു.

പിന്നിലെ സീറ്റിലുണ്ടായിരുന്ന എറിന്‍ വാര്‍ഡിനെ പൊലീസ് പിന്നീട് ചോദ്യം ചെയ്തു. തങ്ങള്‍ കാര്‍ തുറക്കാന്‍ ആവശ്യപ്പെടുന്ന സമയത്ത് വസ്ത്രങ്ങള്‍ ധരിക്കുകയായിരുന്നു ഈ സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയുമായി താന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അധ്യാപിക പൊലീസിനോട് സമ്മതിച്ചു.

ഒമാഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണെന്ന് വ്യക്തമാക്കുന്ന ഐഡി കാര്‍ഡ് ലഭിച്ചതോടെയാണ് പൊലീസിന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. ഒമാഹ സ്‌കൂളില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഇവര്‍ ബുര്‍കെ ഹൈസ്‌കൂളിലും പഠിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കാറില്‍ നിന്നും ഓടിയൊളിച്ച വിദ്യാര്‍ത്ഥിയെയും പിന്നീട് പൊലീസ് കണ്ടെത്തി. അടിവസ്ത്രവും ടീ ഷര്‍ട്ടും മാത്രം ധരിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. എറിന്‍ വാര്‍ഡിന്റെ ഭര്‍ത്താവിന്റെ കാറില്‍ വെച്ചാണ് ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Other News in this category4malayalees Recommends