തുടര്‍ച്ചയായി 3 കോടിക്ക് മുകളില്‍ കളക്ഷന്‍, 50 കോടിയില്‍ 'ആവേശം'

തുടര്‍ച്ചയായി 3 കോടിക്ക് മുകളില്‍ കളക്ഷന്‍, 50 കോടിയില്‍ 'ആവേശം'
തിയേറ്ററില്‍ 'ആവേശ'ത്തിരയിളക്കി ഫഹദ് ഫാസില്‍. രംഗണ്ണന്റെ വൈബ് കേരളത്തിലാകെ തരംഗമായിരിക്കുകയാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള അഞ്ച് ദിവസങ്ങളിലും 3 കോടിക്ക് മുകളിലായിരുന്നു ആവേശം ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കൊണ്ടിരുന്നത്.

ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കളക്ഷന്‍ പത്ത് കോടിയായി സിനിമ നില നിര്‍ത്തി. ഞായറാഴ്ച മാത്രം ആഗോള കലക്ഷന്‍ 11 കോടിയായിരുന്നു. തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Other News in this category4malayalees Recommends