എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍
മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടതെന്നാണ്. ഇതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത് എന്ന് ചോദികുമ്പോള്‍ അര്‍ഹാന്‍ വൗ എന്ന് പറയുന്നത് പ്രമോയില്‍ കാണാം. വീഡിയോയില്‍ അവസാനം അര്‍ഹാന്‍ മലൈകയോട് ചോദിക്കുന്നത് അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നത് എന്നാണ്. വളരെ തമാശയോടെയാണ് അര്‍ഹാന്‍ കാര്യങ്ങള്‍ ചോദിക്കുന്നത്.

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് താഴെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 'എന്ത് നാണമില്ലാത്ത ഷോയാണിത്. ഇന്ത്യന്‍ സംസ്‌കാരത്തിന് ഒരു ബഹുമാനവും മഹത്വവും ഒക്കെ നല്‍കിക്കൂടെ?' എന്നാണ് ഒരു കമന്റ്. 'മകനോട് അവന്റെ രക്ഷിതാവ് ചോദിക്കുന്നതില്‍ വച്ച് ഏറ്റവും മോശം ചോദ്യമായിരിക്കും എപ്പോഴാണ് കന്യകാത്വം നഷ്ടപ്പെട്ടതെന്ന ചോദ്യം' എന്നാണ് മറ്റൊരു കമന്റ്.

'മലൈക അറോറയെ അണ്‍ഫ്രണ്ട് ചെയ്യുന്നു', 'എന്തൊരു അമ്മയാണവര്‍', 'അര്‍ബാസിന്റെ ഭാഗത്ത് ഒരു തെറ്റുമിലലെന്ന് ഇന്ന് എനിക്ക് പറയാന്‍ കഴിയും. ഇത് തന്നെയാണ് ഡിവോഴ്‌സിനുള്ള കാരണം. നാണമില്ലാത്ത സ്ത്രീ,' എന്നിങ്ങനെയുള്ള കമന്റുകളും എത്തുന്നുണ്ട്.

ആദ്യ ഭര്‍ത്താവ് അര്‍ബാസ് ഖാനില്‍ മലൈകയ്ക്ക് ജനിച്ച മകനാണ് അര്‍ഹാന്‍. അര്‍ബാസ് അടുത്തിടെ വീണ്ടും വിവാഹിതനായിരുന്നു. മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ്. ഇരുവരും ഡേറ്റിംഗ് ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും വിവാഹത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ല.

Other News in this category4malayalees Recommends