ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര

ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര
വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് നിര്‍ത്തിവച്ചത്.

ഏപ്രില്‍ 12ന് റിലീസ് ചെയ്ത നെറ്റ്ഫ്‌ളിക്‌സ് ചിത്രം 'അമര്‍ സിംഗ് ചംകീല'യില്‍ വ്യത്യസ്ത വേഷത്തിലാണ് പരിനീതി എത്തിയത്. അമര്‍ സിംഗ് ചംകീല എന്ന പഞ്ചാബി ഗായകന്റെ ബയോപിക്കില്‍ ഗായകന്റെ ഭാര്യ അമര്‍ജ്യോത് കൗറിന്റെ വേഷത്തിലാണ് പരിനീതി എത്തിയത്. ചിത്രത്തില്‍ ഗര്‍ഭിണിയായും നടി അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിനായി 16 കിലോയോളമാണ് പരിനീതി വര്‍ദ്ധിപ്പിച്ചത്. 'സംവിധായകന്‍ ഇംതിയാസ് അലി സര്‍ എന്നോട് 20 കിലോ വര്‍ദ്ധിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷെ 16 കിലോ വരെ വര്‍ദ്ധിപ്പിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. മേക്കപ്പ് ഒന്നും പാടില്ല. ഏറ്റവും മോശം രൂപത്തിലാണ് നിങ്ങള്‍ വരാനുള്ളത്.'

'സെറ്റില്‍ ലൈവ് ആയി പാടേണ്ടി വരും എന്നൊക്കെയാണ് സംവിധായകന്‍ പറഞ്ഞത്. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി റെഡ് കാര്‍പെറ്റ് ഷോകളില്‍ ഞാന്‍ പോകാറില്ല. അധികം ബ്രാന്‍ഡ് ഷൂട്ടുകള്‍ നടത്തിയിട്ടില്ല. ഞാന്‍ ഇപ്പോഴും വണ്ണം കുറച്ചിട്ടില്ല. ഇതില്‍ എനിക്ക് ഒരു കുറവും തോന്നിയിട്ടില്ല' എന്നാണ് പരിനീതി പറയുന്നത്.

Other News in this category4malayalees Recommends