കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍
കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍ അധികൃതര്‍ അറസ്റ്റ് വാറണ്ട് നല്‍കിയതായി പീല്‍ റീജിയണല്‍ പൊലീസ് (പിആര്‍പി) അറിയിച്ചു. ഏകദേശം 22 ദശലക്ഷത്തിലധികം വില മതിക്കുന്ന കനേഡിയന്‍ ഡോളറും സ്വര്‍ണ കട്ടിയുമാണ് യുവാക്കള്‍ കവര്‍ന്നത്. കാനഡയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ കവര്‍ച്ചയാണ് ഇത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ പിയേഴ്‌സന്‍ ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച ഡോളറുകളും സ്വര്‍ണവുമാണ് വ്യാജ രേഖകള്‍ കാണിച്ച് വിമാനത്താവളത്തില്‍ നിന്ന് മോഷണം നടത്തിയത്.മോഷണത്തില്‍ രണ്ട് മുന്‍ എയര്‍ കാനഡ ജീവനക്കാര്‍ സഹായിച്ചതായി പൊലീസ് പറയുന്നു.ഒരാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്, മറ്റൊരാള്‍ക്ക് അറസ്റ്റ് വാറണ്ട് നല്‍കിയിട്ടുണ്ട്.ഇന്ത്യന്‍ വംശജരായ പരമ്പാല്‍ സിദ്ധു (54), അമിത് ജലോട്ട (40), അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാത് പരമലിംഗം (35) എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. മോക്ഷണം നടക്കുമ്പോള്‍ എയര്‍ കാനഡ ജീവനക്കാരന്‍ കൂടിയായിരുന്ന ബ്രാംപ്ടണില്‍ നിന്നുള്ള സിമ്രാന്‍ പ്രീത് പനേസര്‍ (31) എന്നയാള്‍ക്ക് വേണ്ടി പൊലീസ് കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കുറ്റക്യത്യം നടക്കുന്ന സമയത്ത് ഇന്ത്യന്‍ വംശജനായ പരമ്പാല്‍ സിദ്ധു എയര്‍ കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു.

മോഷണവുമായി ബന്ധമുള്ള സ്വര്‍ണ്ണം ഉരുക്കാനുള്ള ഉപകരണങ്ങളും കനേഡിയന്‍ കറന്‍സിയും പിആര്‍പി അന്വേഷണത്തില്‍ പിടിച്ചെടുത്തിരുന്നു. നിഷ്ഠൂരമായ കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുടെയും സമൂഹത്തിന്റെയും സഹകരിച്ചുള്ള ശ്രമങ്ങളെ പീല്‍ റീജിയണല്‍ പൊലീസ് മേധാവി നിഷാന്‍ ദുരയപ്പ അഭിനന്ദിച്ചു.

Other News in this category4malayalees Recommends