പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍
അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം യൂണിവേഴ്‌സിറ്റിയില്‍ കാമ്പസില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. യുസിഎല്‍എ, വിസ്‌കോണ്‍സിന്‍ എന്നീ സര്‍വകലാശാലകളില്‍ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

ഇതിനിടെ, ജൂതമത വിശ്വാസികള്‍ക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 91നെതിരെ 320 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ ആന്റിസെമിറ്റിസം ബോധവത്കരണ ബില്‍ പാസാക്കിയത്.

Other News in this category4malayalees Recommends