വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മല്‍ കവര്‍ന്നു

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മല്‍ കവര്‍ന്നു
കാസര്‍ഗോഡ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച. പുലര്‍ച്ചെ രണ്ടരയോടെ പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി.

മുത്തശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്ന് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരുടെ തിരച്ചിലില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി . കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News in this category4malayalees Recommends