അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു ; സുചിത്രയുടെ വെളിപ്പെടുത്തല്‍

അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു ; സുചിത്രയുടെ വെളിപ്പെടുത്തല്‍
ഗായിക സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍ അറിഞ്ഞപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് സുചിത്ര പറയുന്നു.

'ധനുഷ് തന്നെ വഞ്ചിച്ചുവെന്ന് ഐശ്വര്യ ആരോപിക്കുന്നത്. പക്ഷേ ഇരുവരുടെയും ദാമ്പത്യത്തിനിടെ അവളും അതാണ് ചെയ്തത്. അത് ഇരട്ടത്താപ്പാണ്. അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു' സുചിത്ര അഭിമുഖത്തില്‍ പറഞ്ഞു.

ഐശ്വര്യ ഒരു മോശം അമ്മയാണെന്നും സുചിത്ര അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം ധനുഷ് തന്റെ മക്കളോടും യാത്രയോടും ലിംഗയോടും എപ്പോഴും കടമയുള്ള പിതാവായിരുന്നു. ഇപ്പോള്‍ രണ്ട് മക്കളും അവരുടെ മുത്തച്ഛന്റെ വീട്ടിലാണ് വളര്‍ന്നതെന്നും സുചിത്ര പറഞ്ഞു.

എന്തായാലും സുചിത്രയുടെ അഭിമുഖം തമിഴ് മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയാകുന്നുണ്ട്.

Other News in this category4malayalees Recommends