Saudi Arabia

ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍ സ്ഥാപിക്കാന്‍ നീക്കം; വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി പഠനം നടത്തും
 ഗവേഷണ വികസന രംഗത്ത് ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ഹൈപ്പര്‍ലൂപ്പ് സംവിധാനം പൂര്‍ണമായും വികസിപ്പിച്ച വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന കമ്പനിയാണ് ഇതിന് മുന്നോട്ടുവന്നിട്ടുളളത്. സൗദി അറേബ്യയിലെ ഇക്കണോമിക് സിറ്റി അതോറിറ്റിയുമായി ചേര്‍ന്ന് ട്രാക്ക് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയത്. ഹൈപ്പര്‍ലൂപ്പ് ട്രാക്ക നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പഠനത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണ സര്‍ട്ടിഫിക്കേഷന്‍ ട്രാക്ക് , ഗവേഷണ വികസന കേന്ദ്രം ഹൈപ്പര്‍ലൂപ്പ് നിര്‍മാണ സൗകര്യങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ പഠനം.  വടക്കന്‍ ജിദ്ദയിലാണ് ഇത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ജിദ്ദയിലെ

More »

വ്യാജ ഹജ്ജ് വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം. വ്യാജ ഹജ്ജ് വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മെസ്സേജുകള്‍ വഴിയോ വ്യാജ വെബ്‌സൈറ്റുകള്‍ വഴിയോ ലഭിക്കുന്ന ലിങ്കുകള്‍ വഴി  ഹജ്ജ് വിസയ്ക്ക് അപേക്ഷിക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗജന്യ ഹജ്ജ് വിസയുമായി ബന്ധപ്പെട്ട് വാട്‌സാപ്പില്‍ പ്രചരിക്കുന്ന ലിങ്ക് സഹിതമാണ്

More »

അറബിക് ഭാഷയില്‍ നിയന്ത്രിക്കാവുന്ന ലോകത്തിലെ ആദ്യ ടെലിവിഷന്‍ മോഡല്‍ സൗദിയില്‍ വിപണിയിലിറക്കാന്‍ എല്‍ജി
 അറബിക് ഭാഷയില്‍ നിയന്ത്രിക്കാവുന്ന, കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായ എല്‍ഇഡി ടിവി സൗദി അറേബ്യയില്‍ അവതരിപ്പിക്കുമെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് പ്രഖ്യാപിച്ചു. അറബിക്ക് വോയ്‌സ് കമാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യ ടെലിവിഷന്‍ മോഡലാണിതെന്ന് എല്‍ജി വ്യക്തമാക്കി.  റിമോട്ടിന്റെ സഹായമില്ലാതെ തന്നെ വോയ്സ് ആക്ടിവേറ്റഡ് നിയന്ത്രണ സംവിധാനം ഉപയോഗിച്ചു ശബ്ദ

More »

ബലിപെരുന്നാള്‍; സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 ദിവസം അവധി; സ്വകാര്യ മേഖലയ്ക്ക് നാല് ദിവസവും അവധി പ്രഖ്യാപിച്ചു
സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം അവധി ലഭിക്കുമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് ആറ് (ദുല്‍ഹജ്ജ് അഞ്ച്) മുതല്‍ ഓഗസ്റ്റ് 17 (ദുല്‍ഹജ്ജ് 16) ശനിയാഴ്ച വരെയായിരിക്കും അവധി. ബലിപെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 18ന്

More »

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം ഒക്‌റ്റോബര്‍ മുതല്‍ പ്രാബല്യത്തിലാകും; നിശ്ചിത ഫീസ് അടച്ച് നിബന്ധനകള്‍ക്ക് വിധേയമായി കടകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാം
 സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലായേക്കും. മുഴുവന്‍ സമയം കടകള്‍ തുറക്കാനുദ്ദേശിക്കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ലക്ഷം റിയാല്‍ വരെയാണ് വാര്‍ഷിക ഫീസ്. ഫീസ് ഈടാക്കേണ്ടതില്ലാത്ത സ്ഥാപനങ്ങളെക്കുറിച്ച് അറിയിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ

More »

സൗദിയില്‍ വ്യാജ ഐ ഫോണുകള്‍ വ്യാപകമാകുന്നതായി പരാതി; ഐഫോണ്‍ 6 ന്റെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തു
 സൗദി വാണിജ്യ-നിക്ഷേപ മന്ത്രാലയം കടകളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഐ ഫോണുകള്‍ പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദ ഫലസ്തീന്‍ സ്ട്രീറ്റിലെ കടകളില്‍ നിന്നാണ് ഐഫോണ്‍ 6 ന്റെ വ്യാജ പതിപ്പുകള്‍ അധികൃതര്‍ കണ്ടെടുത്തത്. പൊലീസ് സംഘത്തിനൊപ്പമാണ് കഴിഞ്ഞദിവസം വാണിജ്യ-നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. മൊബൈല്‍ ഷോപ്പുകളില്‍

More »

സൗദിയുടെ ജനവാസ കേന്ദ്രത്തിനുനേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവെച്ചിട്ട് അറബ് സഖ്യസേന
 സൗദിയുടെ ജനവാസ കേന്ദ്രത്തിനുനേരെ ആക്രമണം നടത്താനായി ഹൂതികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന വീണ്ടും വെടിവച്ചിട്ടു. ആക്രമണം രാജ്യാന്തര മനുഷ്യാവകാശ ലംഘനമാണെന്നും രാജ്യാന്തര സമൂഹം രംഗത്തുവരണമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. കഴിഞ്ഞയാഴ്ച സൗദിയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ യമനിലെ ഹൂതി വിമതര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുന്‍പ് ഈ

More »

കഴുത്തില്‍ ഇരുമ്പ് കൊണ്ട് കുരുക്കിട്ടും കത്തികൊണ്ട് അറുത്തും സ്വന്തം മാതാവിനെ കൊന്നു; ക്രൂരകൃത്യം നടത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
 സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ജിദ്ദയില്‍ വെച്ചാണ് സ്വദേശിയായ മുഹമ്മദ് അഹ്മദ് ഹകമിയുടെ ശിക്ഷ നടപ്പാക്കിയത്. കഴുത്തില്‍ ഇരുമ്പ് കൊണ്ട് കുരുക്കിട്ടും കത്തികൊണ്ട് അറുത്തുമാണ് ഇയാള്‍ സ്വന്തം മാതാവായ ഷിഫാ ബിന്‍ത് ഈസാ ബിന്‍ അഹ്മദിനെ കൊലപ്പെടുത്തിയത്.  സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ

More »

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ പ്രശ്‌നമോ? 937 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ബന്ധപ്പെടൂ; ഒരു വിളിപ്പാടകലെ ആരോഗ്യ പ്രവര്‍ത്തകര്‍
ഹജ്ജ്  തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താന്‍ യുവര്‍ ഹെല്‍ത്ത് അഡൈ്വസര്‍ എന്ന പുതിയ പദ്ധതിയുമായി സൗദി ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലൂടെയും 937 എന്ന ടോള്‍ ഫ്രീ നമ്പറിലുടെയും ബന്ധപ്പെട്ടാല്‍ ഹെല്‍ത്ത് ഹെല്‍ത്ത് സെന്ററിന്റെയും വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കുന്നതാണു പദ്ധതി.  പുണ്യകേന്ദ്രങ്ങളില്‍ സജീവമാകുന്ന ആരോഗ്യ ഉപദേശകരുടെ

More »

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി

ലെബനനിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് തുറന്ന് സൗദി അറേബ്യ

ലെബനനിലേക്ക് വൈദ്യ സഹായവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായി സൗദി അറേബ്യ എയര്‍ ബ്രിഡ്ജ് ആരംഭിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായുള്ള വിമാനം റിയാദിലെ കിംഗ്

റിയാദ് മെട്രോ ഉടന്‍ ആരംഭിക്കും

റിയാദ് മെട്രോ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. നിലവില്‍ പരീക്ഷണ ഓട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു സംരഭമാണെന്നും അദ്ദേഹം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി

ജിദ്ദയില്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ടു

നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും

സൗദിയില്‍ നിയമലംഘനം നടത്തിയ 23435 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി