കഴുത്തില്‍ ഇരുമ്പ് കൊണ്ട് കുരുക്കിട്ടും കത്തികൊണ്ട് അറുത്തും സ്വന്തം മാതാവിനെ കൊന്നു; ക്രൂരകൃത്യം നടത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

കഴുത്തില്‍ ഇരുമ്പ് കൊണ്ട് കുരുക്കിട്ടും കത്തികൊണ്ട് അറുത്തും സ്വന്തം മാതാവിനെ കൊന്നു;  ക്രൂരകൃത്യം നടത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ജിദ്ദയില്‍ വെച്ചാണ് സ്വദേശിയായ മുഹമ്മദ് അഹ്മദ് ഹകമിയുടെ ശിക്ഷ നടപ്പാക്കിയത്. കഴുത്തില്‍ ഇരുമ്പ് കൊണ്ട് കുരുക്കിട്ടും കത്തികൊണ്ട് അറുത്തുമാണ് ഇയാള്‍ സ്വന്തം മാതാവായ ഷിഫാ ബിന്‍ത് ഈസാ ബിന്‍ അഹ്മദിനെ കൊലപ്പെടുത്തിയത്.


സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്യുകയും തെളിവെടുപ്പുകള്‍ നടത്തുകയും ചെയ്തതിനു ശേഷം ഇയാള്‍ കുറ്റക്കാരാണെന്ന് അധികൃതര്‍ കണ്ടെത്തി. പിന്നീട് ചെയ്ത കുറ്റകൃത്യങ്ങളുടെ ക്രൂരതയും ഗൗരവവും കണക്കിലെടുത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും നിയമപരമായ വിധി നടപ്പാക്കുന്നതിന് രാജ വിജ്ഞാപനം വരികയും ചെയ്ത സാഹചര്യത്തിലാണ് പ്രതിയെ ഇന്ന് രാവിലെ ജിദ്ദയില്‍ വെച്ച് വധശിക്ഷക്ക് വിധേയമാക്കിയത്.

Other News in this category



4malayalees Recommends