സൗദിയുടെ ജനവാസ കേന്ദ്രത്തിനുനേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവെച്ചിട്ട് അറബ് സഖ്യസേന

സൗദിയുടെ ജനവാസ കേന്ദ്രത്തിനുനേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവെച്ചിട്ട് അറബ് സഖ്യസേന

സൗദിയുടെ ജനവാസ കേന്ദ്രത്തിനുനേരെ ആക്രമണം നടത്താനായി ഹൂതികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന വീണ്ടും വെടിവച്ചിട്ടു. ആക്രമണം രാജ്യാന്തര മനുഷ്യാവകാശ ലംഘനമാണെന്നും രാജ്യാന്തര സമൂഹം രംഗത്തുവരണമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.


കഴിഞ്ഞയാഴ്ച സൗദിയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ യമനിലെ ഹൂതി വിമതര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുന്‍പ് ഈ ഡ്രോണുകള്‍ സൗദി നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അബ്ഹ, ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളിലെ സാധാരണക്കാരായ പൗരന്‍മാരെയും വിമാനത്താവളങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണെന്ന് അറബ് സഖ്യസേനയുടെ വക്താവായ കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞിരുന്നു. ആഭ്യന്തര - അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഇവര്‍ ഭീഷണിയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 മുതല്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്. ജിസാന്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ഹാങറും തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈതിലെ കിങ് ഖാലിദ് എയര്‍ ബേസും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവും സ്ഥിരീകരിച്ചിരുന്നു.



Other News in this category



4malayalees Recommends