അറബിക് ഭാഷയില്‍ നിയന്ത്രിക്കാവുന്ന ലോകത്തിലെ ആദ്യ ടെലിവിഷന്‍ മോഡല്‍ സൗദിയില്‍ വിപണിയിലിറക്കാന്‍ എല്‍ജി
അറബിക് ഭാഷയില്‍ നിയന്ത്രിക്കാവുന്ന, കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായ എല്‍ഇഡി ടിവി സൗദി അറേബ്യയില്‍ അവതരിപ്പിക്കുമെന്ന് എല്‍ജി ഇലക്ട്രോണിക്സ് പ്രഖ്യാപിച്ചു. അറബിക്ക് വോയ്സ് കമാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യ ടെലിവിഷന്‍ മോഡലാണിതെന്ന് എല്‍ജി വ്യക്തമാക്കി.
റിമോട്ടിന്റെ സഹായമില്ലാതെ തന്നെ വോയ്സ് ആക്ടിവേറ്റഡ് നിയന്ത്രണ സംവിധാനം ഉപയോഗിച്ചു ശബ്ദ നിര്‍ദേശത്തിലൂടെ ഉപഭോക്താവിനു ചാനലുകള്‍ മാറ്റാനും ഇന്റര്‍നെറ്റ് ഉപയോഗിച്ച് സിനിമകള്‍ കാണാനും ടെലിവിഷനിലെ മെനു തിരഞ്ഞെടുക്കാനുമെല്ലാം കഴിയുമെന്നതാണു പ്രത്യേകത.