സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം ഒക്‌റ്റോബര്‍ മുതല്‍ പ്രാബല്യത്തിലാകും; നിശ്ചിത ഫീസ് അടച്ച് നിബന്ധനകള്‍ക്ക് വിധേയമായി കടകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാം

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം ഒക്‌റ്റോബര്‍ മുതല്‍ പ്രാബല്യത്തിലാകും;  നിശ്ചിത ഫീസ് അടച്ച് നിബന്ധനകള്‍ക്ക് വിധേയമായി കടകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാം

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലായേക്കും. മുഴുവന്‍ സമയം കടകള്‍ തുറക്കാനുദ്ദേശിക്കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ലക്ഷം റിയാല്‍ വരെയാണ് വാര്‍ഷിക ഫീസ്. ഫീസ് ഈടാക്കേണ്ടതില്ലാത്ത സ്ഥാപനങ്ങളെക്കുറിച്ച് അറിയിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.


ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു നിര്‍ണായക തീരുമാനം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നേടാന്‍ മുനിസിപ്പല്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച് അനുമതിയെടുത്താല്‍ മാത്രം മതി. ഫീസ് എത്രയാണെന്നത് മുനിസിപ്പല്‍ കാര്യാലയത്തിന് തീരുമാനിക്കാം. അര്‍ധരാത്രിയോടെ കടകളടക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതിയില്‍ ഇളവുകള്‍ നല്‍കാറുണ്ട്. ഇത് വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം.

സുരക്ഷക്കൊപ്പം നിശ്ചിത ഫീസും അടക്കണം. കടയുടെ വലിപ്പവും സ്വഭാവവും അനുസരിച്ച് ലക്ഷം റിയാല്‍ വരെയാണ് വാര്‍ഷിക ഫീസായി ഇതിന് അടക്കേണ്ടി വരിക. മരുന്ന് ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയടക്കം ചില സ്ഥാപനങ്ങള്‍ക്ക് ഫീസൊഴിവാക്കും.

Other News in this category



4malayalees Recommends