ബലിപെരുന്നാള്‍; സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 ദിവസം അവധി; സ്വകാര്യ മേഖലയ്ക്ക് നാല് ദിവസവും അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാള്‍; സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 ദിവസം അവധി;  സ്വകാര്യ മേഖലയ്ക്ക് നാല് ദിവസവും അവധി പ്രഖ്യാപിച്ചു

സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം അവധി ലഭിക്കുമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് ആറ് (ദുല്‍ഹജ്ജ് അഞ്ച്) മുതല്‍ ഓഗസ്റ്റ് 17 (ദുല്‍ഹജ്ജ് 16) ശനിയാഴ്ച വരെയായിരിക്കും അവധി. ബലിപെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 18ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങും.


അതേസമയം സ്വകാര്യ മേഖലയ്ക്ക് നാല് ദിവസമായിരിക്കും ബലിപെരുന്നാള്‍ അവധി. സൗദി തൊഴില്‍ നിയമപ്രകാരം അറഫാദിനം മുതല്‍ ദുല്‍ഹജ്ജ് 12 വരെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി നല്‍കണം. ഇതിന് പുറമെ കൂടുതല്‍ അവധി നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുവാദമുണ്ട്.

Other News in this category



4malayalees Recommends