ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍ സ്ഥാപിക്കാന്‍ നീക്കം; വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി പഠനം നടത്തും

ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍ സ്ഥാപിക്കാന്‍ നീക്കം; വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി പഠനം നടത്തും

ഗവേഷണ വികസന രംഗത്ത് ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ഹൈപ്പര്‍ലൂപ്പ് സംവിധാനം പൂര്‍ണമായും വികസിപ്പിച്ച വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന കമ്പനിയാണ് ഇതിന് മുന്നോട്ടുവന്നിട്ടുളളത്. സൗദി അറേബ്യയിലെ ഇക്കണോമിക് സിറ്റി അതോറിറ്റിയുമായി ചേര്‍ന്ന് ട്രാക്ക് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയത്. ഹൈപ്പര്‍ലൂപ്പ് ട്രാക്ക നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പഠനത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണ സര്‍ട്ടിഫിക്കേഷന്‍ ട്രാക്ക് , ഗവേഷണ വികസന കേന്ദ്രം ഹൈപ്പര്‍ലൂപ്പ് നിര്‍മാണ സൗകര്യങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ പഠനം.


വടക്കന്‍ ജിദ്ദയിലാണ് ഇത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ജിദ്ദയിലെ ചെങ്കടല്‍ തുറമുഖത്ത് നിന്നും 100 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലായിരിക്കും പഠനം കേന്ദ്രീകരിക്കുക.

Other News in this category



4malayalees Recommends