Saudi Arabia

24 മണിക്കൂറും ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദിയില കടകള്‍ക്ക് അനുമതി; നിര്‍ണായക തീരുമാനം മന്ത്രിസഭാ യോഗത്തില്‍
ദിവസത്തില്‍ 24 മണിക്കൂറും ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യയിലെ കടകള്‍ക്ക് മന്ത്രി സഭയുടെ അനുമതി. പൊതു ജന താല്‍പര്യാര്‍ഥം ഇക്കാര്യം പരിശോധിച്ച് അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട് സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും സൗദി വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി ഡോ. മജീദ് അല്‍ ക്വസാബി നന്ദി പറഞ്ഞു. സൗദി നിവാസികള്‍ക്കിടയില്‍ ഉപഭോക്തൃ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും ബിസിനസ് മേഖലയില്‍ പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

More »

സൗദിയില്‍ ഇമെയില്‍ വഴിയുള്ള ബാങ്ക് തട്ടിപ്പുകള്‍ കൂടുന്നു; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബാങ്കുകള്‍
ഇമെയില്‍ വഴി ജനങ്ങളെ പറ്റിച്ചുകൊണ്ടുള്ള അത്യാധുനികമായ ബാങ്ക് തട്ടിപ്പ് സൗദിയില്‍ പ്രബലമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സൗദി അറേബ്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സാധാരണ മൊബൈല്‍ ഫോണ്‍ വഴിയും ടെക്‌സ്റ്റ് മെസേജുകള്‍ വഴിയും വാട്‌സപ്പ് സന്ദേശങ്ങള്‍ വഴിയുമായിരുന്നു ഇത്തരക്കാര്‍

More »

മുഴുവന്‍ തീര്‍ത്ഥാടകരെയും പരിശോധനയ്ക്ക് വിധേയരാക്കി; ഹജ്ജ് തീര്‍ത്ഥാടകരില്‍ സാംക്രമിക രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയില്‍ ഇതുവരെയും സാംക്രമിക രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഹജ്ജ് കര്‍മത്തിനായി വിദേശ രാഷ്ട്രങ്ങളില്‍ നിന്നും പുണ്യ നഗരങ്ങളിലെത്തിയ തീര്‍ത്ഥാടകരില്‍ ആര്‍ക്കും ഇതുവരെ സംക്രമിക രോഗങ്ങളോ അവയുടെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. ഇവ തടയുന്നതിന് ലോകാരോഗ്യ സംഘടനയുമായും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന

More »

സൗദിയില്‍ പെട്രോള്‍ വില വര്‍ധനവ്; മികച്ച ഇനം 91 ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.53 റിയാല്‍ നല്‍കണം
സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. മികച്ച ഇനം 91 ഗ്രേഡ് പെട്രോള്‍ ലീറ്ററിന് 1.53 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തേ ഇത് 1.44 റിയാലായിരുന്നു. 95 ഗ്രേഡ് പെട്രോള്‍ ലീറ്ററിന് 2.18 റിയാലായാണ് വര്‍ധിച്ചത്. നേരത്തെ ഇത് 2.10 റിയാലായിരുന്നു. രാജ്യാന്തര എണ്ണവില വര്‍ധന കണക്കിലെടുത്താണ് തീരുമാനമെന്ന് സൗദി ആരാംകൊ അറിയിച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ വിപണിയില്‍ പ്രാബല്യത്തിലായി. എണ്ണ

More »

സൗദിയില്‍ വിദേശി അക്കൗണ്ടന്റുമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ഉടന്‍; വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കുടുങ്ങും
സൗദിയില്‍ അക്കൗണ്ടന്റ് ജോലി ചെയ്യുന്ന വിദേശികള്‍ തൊഴില്‍ ചെയ്യാന്‍ പബ്ലിക് അക്കൗണ്ട്‌സ് ഓര്‍ഗനൈസേഷനില്‍ രജിസ്‌ട്രേഷനന്‍ പൂര്‍ത്തിയാക്കണമെന്ന നിയമം ഉടന്‍ പ്രാബല്യത്തിലാകും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവരെയും അംഗീകൃത കോഴ്‌സുകള്‍ പാസാവാതെ ജോലി ചെയ്യുന്നവരെയും പിടികൂടാനാണ് പുതിയ നിയമം. തൊഴില്‍ മന്ത്രാലയവും പബ്ലിക് അക്കൗണ്ട്‌സ് ഓര്‍ഗനൈസേഷനുമായി

More »

ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് ആറ് കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെ 215 ഇന്ത്യക്കാര്‍; 11 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവരും കൂട്ടത്തില്‍
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 215 ഇന്ത്യക്കാരെന്ന് കണ്ടെത്തല്‍. കൊലക്കേസ് മുതല്‍ ചാരായക്കടത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ജയിലിലുള്ള മൊത്ത ഇന്ത്യക്കാരുടെ കണക്കെടുക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്ദോഗസ്ഥരും കിഴക്കന്‍ പ്രവിശ്യയിലെ സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരും ദമാം സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു.

More »

പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങളില്‍ ഇളവു വരുത്താന്‍ സൗദി അറേബ്യ; വിപ്ലവകരമായ തീരുമാനമെന്ന് വിലയിരുത്തല്‍
പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങളില്‍ ഇളവു വരുത്താന്‍ സൗദി അറേബ്യ പദ്ധതിയിടുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള യുവതീ യുവാക്കളെ കുടുംബത്തിലെ നിര്‍ദ്ദിഷ്ട പുരുഷ അംഗത്തിന്റെ അനുമതി കൂടാതെ സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് ഈ ഇളവ്. പ്രാബല്യത്തില്‍ വന്നാല്‍ സൗദിയെ സംബന്ധിച്ച് വിപ്ലവകരമായ മാറ്റമായിരിക്കും ഇത്. എന്നാല്‍ സ്ത്രീകളുടെ വിവാഹവുമായും ജോലിയുമായും ബന്ധപ്പെട്ട പുരുഷ

More »

ഹജ്ജ് യാത്ര സുരക്ഷിതവും ഭദ്രവുമാക്കാന്‍ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഈ വര്‍ഷം മുതല്‍; മിനയില്‍ എത്തുന്ന 25,000 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കും
മിനയില്‍ എത്തുന്ന 25,000 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹൈടെക് സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനം. സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഹജ്ജ് തീര്‍ത്ഥാടകന്റെ വ്യക്തിഗത വിവരങ്ങള്‍, വാസസ്ഥാനം, ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ കാര്‍ഡില്‍ ശേഖരിക്കും. ഇതുകൂടാതെ കാര്‍ഡില്‍ ഒരു ലൊക്കേഷന്‍ ട്രാക്കറും

More »

സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു ; മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
സൗദയില്‍ മലയാളി യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സജീര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈലാണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ്കലേക്ക് മാറ്റിവച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ശനിയാഴ്ച ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ഫോണ്‍ അസാധാരണമായി ചൂടാകുന്നതായി

More »

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി

ലെബനനിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് തുറന്ന് സൗദി അറേബ്യ

ലെബനനിലേക്ക് വൈദ്യ സഹായവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായി സൗദി അറേബ്യ എയര്‍ ബ്രിഡ്ജ് ആരംഭിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായുള്ള വിമാനം റിയാദിലെ കിംഗ്

റിയാദ് മെട്രോ ഉടന്‍ ആരംഭിക്കും

റിയാദ് മെട്രോ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. നിലവില്‍ പരീക്ഷണ ഓട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു സംരഭമാണെന്നും അദ്ദേഹം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി

ജിദ്ദയില്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ടു

നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും

സൗദിയില്‍ നിയമലംഘനം നടത്തിയ 23435 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി