Australia

ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിന്‍വലിച്ചു;തൊഴില്‍രഹിതരായവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഡ്രൈവര്‍മാര്‍; നടപടി ഇവരുടെ ലൈസന്‍ലുകള്‍ സ്റ്റേറ്റ് നിഷ്‌കര്‍ഷിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകളുമായി പൊരുത്തക്കേടുള്ളതിനാല്‍
ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇനി ട്രക്കുകളുമായി റോഡിലിറങ്ങാനാവില്ല. ഇവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവര്‍മാരാണെന്നും വെളിപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റിലെ നിലവാരമനുസരിച്ചുള്ള ലൈസന്‍സല്ല ഇവരുടേതെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ ഈ ലൈസന്‍സുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തൊഴില്‍ രഹിതരായിരിക്കുന്നത്. സ്റ്റേറ്റിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് മെയിന്‍ റോഡ്സാണ് (ടിഎംആര്‍) ഇവരുടെ മള്‍ട്ടി- കോംബിനേഷന്‍ ഹെവി വെഹിക്കില്‍ ലൈസന്‍സുകള്‍ നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.   പതിവ് പരിശോധനയിലാണ് ഈ ലൈസന്‍സുകള്‍ക്ക് വേണ്ടത്ര നിലവാരമില്ലെന്ന് തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് ഇവ

More »

ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പിനുള്ള അപേക്ഷകള്‍ തള്ളുന്നത് പെരുകുന്നു; കഴിഞ്ഞ വര്‍ഷം നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകള്‍; ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും തോറ്റാലും തള്ളും
ഓസ്‌ട്രേലിയന്‍ പൗരത്വത്തിനായി കടുത്ത പ്രയത്‌നം നടത്തി അപേക്ഷിച്ചാലും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം ഓര്‍ത്താല്‍ കുടിയേറ്റക്കാര്‍ക്ക് നന്നായിരിക്കും. കഴിഞ്ഞ വര്‍ഷം മാത്രം 4000ത്തില്‍ അധികം സിറ്റിസണ്‍ഷിപ്പ് അപേക്ഷകളാണ് ഓസ്‌ട്രേലിയ നിരസിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു ആളാണ് ഇന്ത്യക്കാരനായ സാഗര്‍ ഷാ. 2012ല്‍ അപേക്ഷ

More »

ഓസ്ട്രേലിയയില്‍ തൊഴില്‍ സാധ്യതയേറിയ മികച്ച കോഴ്സുകളിവ; അക്കൗണ്ടന്‍സി,അഗ്രികള്‍ച്ചറല്‍ സയന്‍സ്,ആര്‍ക്കിടെക്ചര്‍,ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്,എന്‍ജിനീയറിംഗ്,കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, സൈക്കോളജി തുടങ്ങിയവയ്ക്ക് തൊഴില്‍ സാധ്യതയേറെ
ലോകത്തില്‍ പഠിക്കാന്‍ ഏറ്റവും നല്ല ഡെസ്റ്റിനേഷനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പരിഗണിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഓരോ വര്‍ഷവും ഓസ്‌ട്രേലിയ മൂന്ന് ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയാണ് സ്വാഗതം ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ക്കിടയില്‍ ഏതെല്ലാം കോഴ്‌സുകള്‍ തെരഞ്ഞെടുത്താലാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജോലി

More »

എന്‍സ്ഡബ്ല്യൂവില്‍ ലൈംഗിക ചാറ്റ് നടത്തിയാല്‍ ടീനേജര്‍മാര്‍ക്കെതിരെ നടപടിയില്ല; ഇത് ലൈംഗികത വികസിക്കുന്നതിന്റെയും കൗമാരക്കാരുടെ പരീക്ഷണത്തിന്റെയും ഭാഗമെന്ന് ഗവണ്‍മെന്റ്; കുട്ടികള്‍ക്കിനി ചാറ്റിലൂടെ അര്‍മാദിക്കാം
 സമപ്രായക്കാരായ കൗമാരക്കാര്‍ ലൈംഗികത കലര്‍ന്ന ടെക്സ്റ്റ് മെസേജുകള്‍ അഥവാ സെക്സ്റ്റിംഗ് നടത്തുന്നത് ന്യൂ സൗത്ത് വെയില്‍സില്‍ പ്രശ്‌നമല്ലാതാകുന്നു. അതായത് സെക്സ്റ്റിംഗിനുള്ള നിരോധനം ദിവസങ്ങള്‍ക്ക് മുമ്പ് നീക്കിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച നടപടികളില്ലാതാകാന്‍ തുടങ്ങിയിരിക്കുന്നു. സാധാരണ ലൈംഗികത വികസിക്കുന്നതിന്റെ പ്രക്രിയയാണ് സെക്സ്റ്റിംഗ് എന്നും അതിനാല്‍ അത്

More »

ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് വിദേശത്തുള്ള പങ്കാളികളെ കൊണ്ടു വരാന്‍ പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820);ഇതിലൂടെ പെര്‍മനന്റ് പാര്‍ട്ണര്‍ വിസയ്ക്കും പിആറിനും അവസരമൊരുങ്ങും; ഓരോ വര്‍ഷവും അനുവദിക്കുന്നത് അരലക്ഷത്തിലധികം വിസകള്‍
 ഓസ്ട്രേലിയയിലേക്ക് വരാനുദ്ദേശിക്കുന്നവരെ ആകര്‍ഷിക്കുന്ന ജനകീയ വിസകളിലൊന്നാണ് പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820).ഓസ്ട്രേലിയന്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പിആര്‍ എന്നിവരുടെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ എന്നിവര്‍ക്ക് ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി ജീവിക്കുന്നതിന് അവസരമൊരുക്കുന്ന വിസയാണിത്. പാര്‍ട്ണര്‍ വിസ ലഭിക്കുന്നവര്‍ക്ക് ക്രമേണ പെര്‍മനന്റ്

More »

ആക്ട് പുതിയ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തു; ഇപ്പോഴത്തെ സ്ട്രീം പോയിന്റ് അധിഷ്ഠിത സിസ്റ്റത്തില്‍; നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന ജനകീയ ഒക്യുപേഷനുകള്‍ റദ്ദാക്കി; പുതിയ തൊഴിലുകള്‍ പ്രാബല്യത്തില്‍
 ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് ഇതിന്റെ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തു. പുതിയ ഒരു പോയിന്റ് അധിഷ്ഠിത സിസ്റ്റം സഹിതമാണിത് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഇതിന്റെ ഒക്യുപേഷന്‍ ലിസ്റ്റ് പുതുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നേരത്തെ ലിസ്റ്റിലുണ്ടായിരുന്നു ജനകീയമായ ചില ഒക്യുപേഷനുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്‌കില്‍ഡ്

More »

ഓസ്‌ട്രേലിയ വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍,സീസണ്‍ വര്‍ക്കര്‍ വിസകളില്‍ വന്‍ ഇളവുകള്‍ ; ലക്ഷ്യം കാര്‍ഷിക മേഖലയിലേക്ക് വിദേശത്ത് നിന്നും അനായാസം തൊഴിലാളികളെ കൊണ്ടു വന്ന് തൊഴിലാളിക്ഷാമം പരിഹരിക്കല്‍
 വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍, സീസണ്‍ വര്‍ക്കര്‍ പ്രോഗ്രാം  എന്നീ വിസകളില്‍ ഓസ്‌ട്രേലിയ ഇളവുകള്‍ അനുവദിക്കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തുള്ളവരെ വച്ച് ജോലി ഒഴിവുകള്‍ നികത്തുന്നതിനാണ് ഗവണ്‍മെന്റ്  മുന്‍ഗണനയേകുന്നതെന്നും എന്നാല്‍  സ്‌ട്രോബെറി സീസണില്‍  ഓസ്‌ട്രേലിയന്‍

More »

ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 2018 സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ 0.62 ശതമാനം വര്‍ധനവ്; തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞു; ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്
 ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷംസെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ വേതനത്തില്‍ 0.62 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2014ന് ശേഷം  ഏറ്റവും വലിയ വേതന വര്‍ധനവാണുണ്ടായിരിക്കുന്നത്. തൊഴില്‍

More »

ഓസ്‌ട്രേലിയയില്‍ ഇനി ജനസംഖ്യാ വളര്‍ച്ച കുടിയേറ്റത്തിലൂടെ മാത്രം; തീരെ കുടിയേറ്റമില്ലെങ്കില്‍ രാജ്യത്തെ ജനസംഖ്യക്ക് 2066ലും മാറ്റമില്ല; മീഡിയം ഓവര്‍സീസ് മൈഗ്രേഷനാണെങ്കില്‍ 17.5 മില്യണ്‍ പേരുടെ വര്‍ധന
ഓസ്‌ട്രേലിയയിലെ ഭാവിയിലെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്ന കുടിയേറ്റമായിരിക്കുമെന്ന പ്രവചനം പുറത്ത് വന്നു. നിലവില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 60 ശതമാനവും വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിന്റെ സംഭാവനയാണ്. ബാക്കി വരുന്ന 40 ശതമാനം ജനസംഖ്യാ വളര്‍ച്ച ഇവിടെയുള്ള സ്വാഭാവികമായ ജനപ്പെരുപ്പത്തില്‍ നിന്നാണുണ്ടാകുന്നത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച സൂക്ഷ്മമായി

More »

ഗവര്‍ണര്‍ ജനറല്‍ ആകുമ്പോള്‍ സാമന്ത മോസ്റ്റിന് വന്‍ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍

നിയുക്ത ഗവര്‍ണര്‍ ജനറല്‍ സാമന്ത മോസ്റ്റിന് രണ്ടുലക്ഷത്തിന് പതിനാലായിരം ഡോളറിന്റെ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചുു. ഇതോടെ പുതിയ ഗവര്‍ണര്‍ ജനറലിന്റെ ശമ്പളം നാലു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം ഡോളറില്‍ നിന്ന് ഏഴു ലക്ഷത്തി തൊണ്ണൂറായിരം ഡോളറായി

പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ; നിയമ നിര്‍മ്മാണം വേണമെന്ന് ആവശ്യം

പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, സ്വതന്ത്ര എംപിമാരായ ഡേവിഡ് പോക്കോക്കും കൈയ്‌ലിയ ടിക്കും ആണ് നാഷണല്‍ ഹൗസിങ് ആന്റ് ഹോംലെസ്‌നസ് ബില്‍ കൊണ്ടുവന്നത്. താങ്ങാവുന്ന വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുക, ഭവന രഹിതരെ സഹായിക്കുക

ഫണ്ടില്ല, വിക്ടോറിയന്‍ സര്‍ക്കാരിന്റെ മെട്രോ ടണല്‍ പദ്ധതി വൈകും

വിക്ടോറിയന്‍ സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളില്‍ ഒന്നായ മെട്രോ ടണല്‍ പദ്ധതി വൈകുമെന്ന് സ്ഥിരീകരണം. അധിക നികുതിദായക ഫണ്ട് ആവശ്യമാണെന്നാണ് ഇതില്‍ വിശദീകരണം. വിക്ടോറിയന്‍ ഓഡിറ്റര്‍ ജനറല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, പ്രോജക്റ്റ്

ഇന്‍സ്റ്റയിലെ കാറ്റഗറിയില്‍ മോശമായി ചിത്രീകരിച്ച് വിദ്യാര്‍ത്ഥിനിയെ നാണം കെടുത്തി ; കൗമാരക്കാന്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മോശം വിഭാഗത്തില്‍, അഥവാ ഇന്‍സ്റ്റഗ്രാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതിന് കൗമാരക്കാരന്‍ അറസ്റ്റില്‍. ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം. 17 കാരനാണ് പിടിയിലായത്.വിദ്യാര്‍ത്ഥികളെ മോശമായി ചിത്രീകരിക്കുന്ന അപകീര്‍ത്തിപരമായിട്ടാണ്

ഓസ്‌ട്രേലിയയില്‍ വീട് വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് ഉയര്‍ന്നതായി കണക്കുകള്‍

ഓസ്‌ട്രേലിയയില്‍ വീട് വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മോര്‍ട്ട്‌ഗേജ് നല്‍കുന്നതില്‍ വീഴ്ച വന്നിട്ടുള്ളവരുടെ എണ്ണം 2021 ന് ശേഷം ഏറ്റവും ഉയര്‍ന്നതെന്ന് കോറിലോജിക് ചൂണ്ടിക്കാണിക്കുന്നു.1.6 ശതമാനം ലോണുകള്‍

ഓസ്‌ട്രേലിയയില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ക്ക് ശമനം പ്രതീക്ഷിക്കേണ്ട; ആഗസ്റ്റില്‍ 40 ശതമാനം വരെ നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത; നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തി ആര്‍ബിഎ

ആഗസ്റ്റില്‍ 40 ശതമാനം വരെ ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവുകള്‍ക്ക് സാധ്യത പ്രഖ്യാപിച്ച് പ്രമുഖ ഇക്കണോമിസ്റ്റുകള്‍. അടുത്ത കാലത്തൊന്നും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാനുള്ള സാധ്യതയില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സമ്പദ് വ്യവസ്ഥ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക്