ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യുന്‍സ്ലാന്‍ഡ് എന്നിവ രംഗത്ത്.ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് മെല്‍ബണും സിഡ്‌നിക്കും പുറമെ കുടിയേറുന്ന മറ്റിടങ്ങളാണിവ. ഫോറിന്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഈസ്റ്റേറ്റുകള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. വിദേശവിദ്യാര്‍ത്ഥികള്‍ വര്‍ഷത്തില്‍ ഓസ്‌ട്രേലിയയില്‍ ചെലവിടുന്നത് 28 ബില്യണ്‍ ഡോളറാണ്.
ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ രാജ്യത്ത് നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ കയറ്റുമതി ഇനമായി മാറിയിരിക്കുകയാണ്. ഇരുമ്പയിരും കല്‍ക്കരിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള കയറ്റുമതി വസ്തുക്കള്‍. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇവിടുത്തെ യൂണിവേഴ്‌സിറ്റികളില്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നതിലൂടെ ഓസ്‌ട്രേലയക്ക് പ്രതിവര്‍ഷം 28 ബില്യണ്‍ ഡോളറാണ് ലഭിക്കുന്നത്.
സിഡ്‌നിയിലും മെല്‍ബണിലും മാത്രമാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പഠിക്കാനായെത്തുന്നതെന്നാണ് മിക്കവരും ധരിച്ച് വച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഈ രണ്ട് നഗരങ്ങളിലുമാണ് എത്തുന്നതെന്നത് നേരാണ്. എന്നാല്‍ ഇവയ്‌ക്കൊപ്പം ചില സ്റ്റേറ്റുകളിലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തിച്ചേരുന്നുണ്ടെന്ന് കാണാം. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യുന്‍സ്ലാന്‍ഡ്, എന്നിവയാണീ സ്‌റ്റേറ്റുകള്‍.
കഴിഞ്ഞ കുറച്ച് കാലം മുമ്പ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കുടിയേറ്റക്കാരോട് കടുത്ത നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഇവിടേക്കെത്തുന്ന വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം ചുരുങ്ങിയിരുന്നു. ഇത് തിരിച്ചറിഞ്ഞ ഇവിടുത്തെ സര്‍ക്കാര്‍ അടുത്തിടെ സ്‌കില്‍ഡ് ഗ്രാജ്വേറ്റ് മൈഗ്രേഷന്‍ ലിസ്റ്റ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പിആര്‍ ഉറപ്പായിത്തീര്‍ന്നു. ഇത് പ്രകാരം ഡോക്ടറല്‍ ഡിഗ്രികള്‍, മാസ്‌റ്റേര്‍സ്, ഹോണേര്‍സ് എന്നിവയുള്ള ഫോറിന്‍ സ്റ്റുഡന്റ്‌സിനാണ് പിആര്‍ ഉറപ്പേകുന്നത്. ഇതിനെ തുടര്‍ന്ന് ഇവിടേക്ക് വിദേശവിദ്യാര്‍ത്ഥികളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്.
ഓസ്ട്രലേിയില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് എത്തുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനമുള്ള സ്‌റ്റേറ്റാണ് സൗത്ത് ഓസ്‌ട്രേലിയ.ഇതിന്റെ തലസ്ഥാനമായ അഡലെയ്ഡില്‍ 36 നിലകളുള്ള അംബരചുംബി നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ 2800 വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്ന പഠിക്കാനുള്ള സൗകര്യമുണ്ട്. ഇതോടെ ഇവിടേക്ക് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെത്തുന്നു. ക്യൂന്‍സ്ലാന്‍ഡിലേക്കും കൂടുതല്‍ ഫോറിന്‍ സ്റ്റുഡന്റ്‌സ് എത്തുന്നു. ഇവിടുത്തെ ടൗണായ ടൗണ്‍സ് വില്ലെയിയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വര്‍ധനവിനെ തുടര്‍ന്ന് വരുമാനത്തില്‍ അടുത്തിടെ 36 ശതമാനം വര്‍ധനവുണ്ടായിരുന്നു. ഇവിടുത്തെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ആകൃഷ്ടരായി സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിനായി കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഇവിടേക്കൊഴുകുന്നു.