ഓസ്‌ട്രേലിയയിലേക്കുള്ള വിസ ഫീസുകള്‍ വര്‍ധിപ്പിക്കും; കുടിയേറ്റം വെട്ടിച്ചുരുക്കും; റീജിയണല്‍ ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കും; പുതിയ മൂന്ന് റീജിയണല്‍ വിസകള്‍ പ്രദാനം ചെയ്യും; ബജറ്റ് കുടിയേറ്റത്തെ ബാധിക്കുന്നതിങ്ങനെ

ഓസ്‌ട്രേലിയയിലേക്കുള്ള വിസ ഫീസുകള്‍ വര്‍ധിപ്പിക്കും; കുടിയേറ്റം വെട്ടിച്ചുരുക്കും; റീജിയണല്‍ ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കും; പുതിയ മൂന്ന് റീജിയണല്‍ വിസകള്‍ പ്രദാനം ചെയ്യും; ബജറ്റ് കുടിയേറ്റത്തെ ബാധിക്കുന്നതിങ്ങനെ
ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അതിന്റെ ബജറ്റ് ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തേക്കുള്ള ഇമിഗ്രേഷനെ ബാധിക്കുന്ന വിധത്തിലുള്ള നിരവധി മാറ്റങ്ങള്‍ ബജറ്റിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ലോഡ്ജ്‌മെന്റ് ഫീസ് വര്‍ധന, കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കല്‍,റീജിയണല്‍ ഓസ്‌ട്രേലിയയിലേക്കുളള കുടിയേറ്റം വര്‍ധിപ്പിക്കല്‍, നിലവിലുള്ള റീജിയണല്‍ വിസകള്‍ അവസാനിപ്പിക്കല്‍, ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന കാലാവധി നീട്ടല്‍, റീജിയണല്‍ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തല്‍, ജിഎസ്എം പോയിന്റ്‌സ് ടെസ്റ്റില്‍ മാറ്റങ്ങള്‍, തുടങ്ങിയ മാറ്റങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത് ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തെ പ്രതികൂലമായും അനുകൂലമായും സ്വാധീനിക്കുമെന്നുറപ്പാണ്.

ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയിലേക്കുള്ള സബ്ക്ലാസ് 600 വിസകള്‍ ഒഴിച്ചുള്ള എല്ലാ വിസകള്‍ക്കുമുള്ള അപേക്ഷാ ചാര്‍ജില്‍ വര്‍ധനവുണ്ടാകും. ഇത് പ്രകാരം ലോഡ്ജ്‌മെന്റ് ഫീസില്‍ 5.4 ശതമാനം വര്‍ധനവാണ് വരുത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഒരു പെര്‍മനന്റ് സ്‌കില്‍ഡ് വിസക്ക് പ്രൈമറി അപ്ലിക്കന്റിനുള്ള അടിസ്ഥാന അപേക്ഷാ ഫീസില്‍ 200 ഡോളറിലധികമാണ് പെരുപ്പമുണ്ടാകുന്നത്. ഗ്രാജ്വേറ്റ് വിസ ക്കുള്ള ഫീസില്‍ 80 ഡോളറിലധികവും പാര്‍ട്ണര്‍ വിസക്കുള്ള ഫീസില്‍ 386 ഡോളറിന്റെയും വര്‍ധനവാണുണ്ടാകാന്‍ പോകുന്നത്.

എന്നാല്‍ ഡിപ്പെന്റുകള്‍ക്കുള്ള പാരന്റ് വിസകള്‍, നോണ്‍ ഫംക്ഷണല്‍ ഇംഗ്ലീഷ് എന്നിവയെ പോലുള്ള സെക്കന്‍ഡ് വിസ അപേക്ഷാ ചാര്‍ജുകളില്‍ മാറ്റമുണ്ടാകില്ല. 2019-20 പ്രോഗ്രാമിനായുള്ള വിസകളുടെ എണ്ണം പരമാവധി 1,60,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്ന ബജറ്റിലെ നീക്കവും കുടിയേറ്റത്തെ കാര്യമായി ബാധിക്കും. ഇത് പ്രകാരം സ്‌കില്‍ഡ് ഇന്റിപെന്റന്റ് , എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസകള്‍ പോലുള്ളവയില്‍ കാര്യമായ വെട്ടിക്കുറക്കല്‍ നടപ്പിലാകും. ഇത് പ്രകാരം 2019 നവംബറിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ റീജിയണല്‍ വിസ പ്രോഗാമിനുള്ള പുതിയ 23,000 പ്ലേസുകള്‍ ലഭ്യമാക്കുന്നതിന് വഴിയൊരുക്കപ്പെടുകയും ചെയ്യും.

ഓസ്‌ട്രേലിയയുടെ റീജിയണല്‍ ഏരിയകളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി മാര്‍ച്ച് 27ന് പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് പുതിയ വിസകള്‍ നടപ്പിലാക്കുമെന്നും ബജറ്റ് സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം ഈ വരുന്ന നവംബര്‍ മുതല്‍ പ്രൊവിന്‍ഷ്യല്‍ എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസകളും, പ്രൊവിന്‍ഷ്യല്‍ വര്‍ക്ക് വിസകളും ലഭ്യമാകും. 2022 നവംബര്‍ മുതല്‍ പെര്‍മനന്റ് സ്‌കില്‍ഡ് റീജിയണല്‍ വിസയും ലഭ്യമാകും. പുതിയ നീക്കത്തിന്റെ ഭാഗമായി നിലവിലുള്ള റീജിയണല്‍ സ്‌പോണ്‍സേഡ് മൈഗ്രേഷന്‍ സ്‌കീം (സബ്ക്ലാസ് 187) വിസയും സ്‌റ്റേറ്റ് നോമിനേറ്റഡ് ടെംപററി റീജിയണല്‍ വിസ (സബ്ക്ലാസ് 489)യും പുതിയ റീജിയണല്‍ വിസകള്‍ വരുന്നതിനെ തുടര്‍ന്ന് റദ്ദാക്കുന്നതായിരിക്കും.

Other News in this category



4malayalees Recommends