ഓസ്‌ട്രേലിയയിലെ ഹൃദ്രോഗത്തെ പിടിച്ച് കെട്ടുന്നതിന് 20 മില്യണ്‍ ഡോളര്‍ അനുവദിച്ച് ബജറ്റില്‍ സമഗ്രപദ്ധതി; ഹൃദ്രോഗത്തെ തടയുന്നതിനായി മൂന്ന് ഇനീഷ്യേറ്റീവുകള്‍; രോഗികളെ പിന്തുണക്കുന്നതിന് ഒരു മില്യണ്‍ ഡോളര്‍; ഹാര്‍ട്ട് ഫൗണ്ടേഷന്‍ ക്യാമ്പയിന്റെ വിജയം

ഓസ്‌ട്രേലിയയിലെ ഹൃദ്രോഗത്തെ പിടിച്ച് കെട്ടുന്നതിന് 20 മില്യണ്‍ ഡോളര്‍ അനുവദിച്ച് ബജറ്റില്‍ സമഗ്രപദ്ധതി; ഹൃദ്രോഗത്തെ തടയുന്നതിനായി മൂന്ന് ഇനീഷ്യേറ്റീവുകള്‍; രോഗികളെ പിന്തുണക്കുന്നതിന് ഒരു മില്യണ്‍ ഡോളര്‍; ഹാര്‍ട്ട് ഫൗണ്ടേഷന്‍ ക്യാമ്പയിന്റെ വിജയം
ഓസ്‌ട്രേലിയയിലെ പുതിയ ബജറ്റില്‍ രാജ്യത്ത് പെരുകി വരുന്ന ഹൃദ്രോഗത്തെ പിടിച്ച് കെട്ടുന്നതിന് മൂന്ന് നിര്‍ണായകമായ ഇനീഷ്യേറ്റീവുകള്‍ക്കായി 20 മില്യണ്‍ ഡോളര്‍ വകയിരുത്തി. ആന്റി സ്‌മോക്കിംഗ് ക്യാമ്പയിന്‍, അപ്‌ഡേറ്റഡ് ഹാര്‍ട്ട് ഡീസീസ് ഗൈഡ്‌ലൈന്‍സ്, പോസ്റ്റ് ഹാര്‍ട്ട് അറ്റാക്ക് സപ്പോര്‍ട്ട് എന്നീ മൂന്ന് ഇനീഷ്യേറ്റീവുകള്‍ക്കും ഇത്തരത്തില്‍ ഫണ്ടനുവദിച്ചിട്ടുണ്ട്.

രാജ്യത്ത് പ്രധാന മരണകാരണമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പെരുകി വരുന്ന ഹൃദ്രോഗങ്ങളെ പിടിച്ച് കെട്ടുന്നതിന് ബജറ്റിലെ പുതിയ നീക്കം സഹായിക്കുമെന്ന പ്രതീക്ഷ ഇതോടെ ശക്തമായി. ഹൃദ്രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി ഫലപ്രദമായ നടപടികളാവശ്യപ്പെട്ട് ഹാര്‍ട്ട് ഫൗണ്ടേഷന്‍ , ന്യൂസ് കോര്‍പ് പേപ്പേര്‍സ് എന്നിവ ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി നടത്തി വരുന്ന ത്വരിത ഗതിയിലുള്ള ക്യാമ്പയിന്റെ വിജയമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഈ ആഴ്ച അവതരിപ്പിക്കപ്പെട്ട പുതിയ ബജറ്റ് പ്രകാരം ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് 2012 അബ്‌സല്യൂട്ട് കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസ് റിസ്‌ക് അസെസ്‌മെന്റ് ഗൈഡ്‌ലൈന്‍സ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി അഞ്ച് ലക്ഷം ഡോളറാണ് അനുവദിച്ചിരിക്കുന്നത്. ഈ ഗൈഡ്‌ലൈന്‍ പുതുക്കുന്നതിലൂടെ കാര്‍ഡിയോ വാസ്‌കുലര്‍ രോഗം മികച്ച രീതിയില്‍ തിരിച്ചറിയുന്നതിനും ഈ അവസ്ഥയിലുള്ള രോഗികളെ മാനേജ് ചെയ്യുന്നതിനും ഹെല്‍ത്ത് പ്രഫഷണലുകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃദ്രോഗം, സ്‌ട്രോക്ക് എന്നീ ഭീഷണികള്‍ നേരിടുന്ന ഓസ്‌ട്രേലിയക്കാരെ പിന്തുണക്കുന്നതിന് ഒരു മില്യണ്‍ ഡോളറിന്റെ ഫണ്ടാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രോഗങ്ങള്‍ പിടിപെടുന്നവരെ പിന്തുണക്കുന്നതിനുള്ള ആക്ടിവിറ്റികള്‍ക്കായി മറ്റൊരു 1.7 മില്യണ്‍ ഡോളര്‍ കൂടി ഹണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends