കാനഡയും ഫിലിപ്പീന്‍സും മാലിന്യം കയറ്റുമതി ചെയ്തതിലുള്ള തര്‍ക്കം മൂര്‍ധന്യത്തില്‍; കാനഡയില്‍ നിന്നും കയറ്റുമതി ചെയ്ത മാലിന്യം തിരിച്ചയക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ; കമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്റെ ഭാഗമായിട്ടാണ് മാലിന്യമയച്ചതെന്ന് കാനഡ

കാനഡയും ഫിലിപ്പീന്‍സും മാലിന്യം കയറ്റുമതി ചെയ്തതിലുള്ള തര്‍ക്കം മൂര്‍ധന്യത്തില്‍; കാനഡയില്‍ നിന്നും കയറ്റുമതി ചെയ്ത മാലിന്യം തിരിച്ചയക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ; കമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്റെ ഭാഗമായിട്ടാണ് മാലിന്യമയച്ചതെന്ന് കാനഡ
കാനഡയും ഫിലിപ്പീന്‍സും തമ്മില്‍ മാലിന്യം കയറ്റുമതി ചെയ്ത വിഷയത്തിലുള്ള തര്‍ക്കം മൂര്‍ധന്യത്തിലെത്തി. കാനഡയില്‍ നിന്നും ഫിലിപ്പീന്‍സിലേക്ക് കയറ്റുമതി നടത്തിയിരിക്കുന്ന മാലിന്യം തിരിച്ചയക്കുമെന്ന ഭീഷണിയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ ചൊവ്വാഴ്ച രംഗത്തെത്തി. 2013നും 2014നും ഇടയില്‍ ടണ്‍ കണക്കിന് മാലിന്യം കാനഡ ഫിലിപ്പീന്‍സിലേക്ക് കയറ്റി അയച്ചതിലുള്ള പ്രതിഷേധം ഫിലിപ്പീന്‍സ് ദീര്‍ഘകാലമായി നടത്തി വരുന്നത് ഇപ്പോള്‍ മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്.

എന്നാല്‍ ഇത്തരത്തില്‍ മാലിന്യം കയറ്റുമതി ചെയ്തത് കമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്റെ ഭാഗമായിട്ടാണെന്നാണ് കാനഡ പ്രതികരിച്ചിരിക്കുന്നത്. കാനഡയില്‍ നിന്നുമെത്തിയിരിക്കുന്ന മാലിന്യം അവിടേക്ക് തന്നെ തിരിച്ചയക്കുന്നതിനായി താന്‍ ഒരു ബോട്ട് റെഡിയാക്കി വച്ചിട്ടുണ്ടെന്നാണ് ഡ്യുട്ടെര്‍ട്ടെ ഭീഷണി മുഴക്കിയിരിക്കുന്നത്.തിങ്കളാഴ്ച ഫിലിപ്പീന്‍സില്‍ നടന്ന ഒരു ഭൂകമ്പത്തിന് ശേഷം ഒഫീഷ്യലുകളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ മാലിന്യം കാനഡ തന്നെ തിരിച്ചെടുക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ താന്‍ തിരിച്ചയക്കുന്നതിന് മുന്‍കൈയെടുക്കുമെന്നാണ് ഡ്യുട്ടെര്‍ട്ടെ താക്കീത് നല്‍കിയിരിക്കുന്നത്. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും ഒഫീഷ്യലുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്ന് വരുന്നുവെന്നാണ് മനിലയിലെ കാനഡയുടെ എംബസി ബുധനാഴ്ച പ്രതികരിച്ചിരിക്കുന്നത്.ഇതിന് സമയോചിതമായ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും മാലിന്യം പരിസ്ഥിതിപരമായി സൗഹൃദം പുലര്‍ത്തുന്ന വിധത്തിലും ഉത്തരവാദിത്വത്തോടെയുമാണ് പ്രൊസസ് ചെയ്തിരിക്കുന്നതെന്നും കനേഡിയന്‍ എംബസി പറയുന്നു.

Other News in this category



4malayalees Recommends