യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നുമെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2007മായി താരതമ്യപ്പെടുത്തുമ്പോള്‍ 2017ല്‍ രണ്ട് മില്യണ്‍ കുറവ്; 2007ല്‍ 6.9 മില്യണ്‍ പേരെങ്കില്‍ 2017ല്‍ 4.9 മില്യണ്‍ പേരായി ചുരുങ്ങി

യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നുമെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2007മായി താരതമ്യപ്പെടുത്തുമ്പോള്‍ 2017ല്‍ രണ്ട് മില്യണ്‍ കുറവ്;  2007ല്‍ 6.9 മില്യണ്‍ പേരെങ്കില്‍ 2017ല്‍ 4.9 മില്യണ്‍ പേരായി ചുരുങ്ങി
മെക്‌സിക്കോയില്‍ നിന്നും അനധികൃത കുടിയേറ്റക്കാര്‍ യുഎസിലേക്ക് വമ്പിച്ച തോതില്‍ ഒഴുകുന്നത് സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നത് ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം 2017ലെ കണക്കുകള്‍ പ്രകാരം മെക്‌സിക്കോയില്‍ നിന്നുമെത്തി. 11.6 മില്യണ്‍ കുടിയേറ്റക്കാര്‍ യുഎസില്‍ ജീവിക്കുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ അതായത് 43 ശതമാനം പേര്‍ തികച്ചും നിയമവിരുദ്ധമായി യുഎസിലെത്തിയവരാണെന്നും പ്യൂ റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു. യുഎസിലേക്ക് കുടിയേറ്റക്കാരെത്തുന്നതിന്റെ പ്രധാന ഉറവിടമാണ് മെക്‌സിക്കോ. അതായത് ഇത് പ്രകാരം യുഎസിലേക്കെത്തുന്ന കുടിയേറ്റക്കാരില്‍ 25 ശതമാനവും മെക്‌സിക്കോയില്‍ നിന്നുമെത്തുന്നവരാണ്. യുഎസിലേക്ക് ഇത്തരത്തിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനായി ട്രംപ് ഭരണകൂടം അങ്ങേയറ്റം കടുത്ത നടപടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കടുത്ത വര്‍ധനവുണ്ടായിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

അനധികൃത കുടിയേറ്റത്തിന് തടയിടുന്നതിനായി സതേണ്‍ ബോര്‍ഡറില്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍രുമാരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കടുത്ത നടപടികളടക്കം ട്രംപ് സ്വീകരിച്ചെങ്കിലും അതിന് കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.2007ല്‍ മെക്‌സി്‌ക്കോയില്‍ നിന്നുമെത്തിയ 6.9 മില്യണ്‍ അനധികൃത കുടിയേറ്റക്കാരായിരുന്നു യുഎസിലുണ്ടായിരുന്നത്.എന്നാല്‍ 2017ല്‍ അത് 4.9 മില്യണായി താഴ്ന്നിരിക്കുകയാണ്. അതായത് അനധികൃത കുടിയേറ്റക്കാരില്‍ രണ്ട് മില്യണ്‍ പേരുടെ താഴ്ചയുണ്ടായിരിക്കുന്നു.

Other News in this category



4malayalees Recommends