യുഎസിന്റെ മനുഷ്യത്വമില്ലാത്ത ഇമിഗ്രേഷന്‍ നയത്തില്‍ പ്രതിഷേധിച്ച് കത്തോലിക്കാ ബിഷപ്പ് യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അനുഗമിച്ചു; ട്രംപ്ഭരണകൂടം കുടിയേറ്റക്കാരെ മൃഗങ്ങളേക്കാള്‍ മോശമായി പരിഗണിക്കുന്നുവെന്ന് എല്‍പാസോ ബിഷപ്പ് മാര്‍ക്ക് സിറ്റ്‌സ്

യുഎസിന്റെ മനുഷ്യത്വമില്ലാത്ത ഇമിഗ്രേഷന്‍ നയത്തില്‍ പ്രതിഷേധിച്ച് കത്തോലിക്കാ ബിഷപ്പ് യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അനുഗമിച്ചു; ട്രംപ്ഭരണകൂടം കുടിയേറ്റക്കാരെ മൃഗങ്ങളേക്കാള്‍ മോശമായി പരിഗണിക്കുന്നുവെന്ന് എല്‍പാസോ ബിഷപ്പ് മാര്‍ക്ക് സിറ്റ്‌സ്
യുഎസിന്റെ മനുഷ്യത്വമില്ലാത്ത ഇമിഗ്രേഷന്‍ നയത്തില്‍ പ്രതിഷേധിക്കുന്നതിനായി കത്തോലിക്കാ ബിഷപ്പായ മാര്‍ക്ക് സിറ്റ്‌സ് യുഎസ്-മെക്‌സിക്കോ ബോര്‍ഡറില്‍ ഒരു പറ്റം കുടിയേറ്റക്കാരെ അനുഗമിച്ചു. എല്‍പാസോ ബിഷപ്പാണ് വെള്ളിയാഴ്ച മാതൃകാപരമായ ഈ പ്രവര്‍ത്തി നിര്‍വഹിച്ചിരിക്കുന്നത്.തന്റെ ഫെയ്ത്ത് ആക്ഷന്റെ ഭാഗമായിട്ടാണ് സിറ്റ്‌സ് ലെര്‍ഡോ ഇന്റര്‍നാഷണല്‍ ബ്രിഡ്ജിലൂടെ ഇത്തരത്തില്‍ കുടിയേറ്റക്കാരെ അനുഗമിച്ചിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ മൈഗ്രന്റ് പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോളിനെതിരെ പ്രതിഷേധിക്കുന്നതിനായിരുന്ന ബിഷപ്പിന്റെ ഈ പ്രവര്‍ത്തി. യുഎസിലെ തങ്ങളുടെ അസൈലം ക്ലെയിമുകള്‍ വിചാരണക്ക് എടുക്കുന്നതിനിടെ കുടിയേറ്റക്കാര്‍ മെക്‌സിക്കോയില്‍ തന്നെ കഴിഞ്ഞ് കൊള്ളണമെന്ന ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നയങ്ങളോടുള്ള തന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ബിഷപ്പ് ഈ കൃത്യം നിര്‍വഹിച്ചത്. തങ്ങളുടെ അസൈലം ക്ലെയിമിന് മേല്‍ തീരുമാനമെടുക്കുന്നത് വരെ മെക്‌സിക്കോയിലെ ശോചനീയമായ ഫെസിലിറ്റികളില്‍ തിങ്ങിനിറഞ്ഞ് കഴിയുന്നത് ഏതാണ്ട് 15,000 അസൈലം സീക്കര്‍മാരാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഇവര്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, നിയമസഹായം, അടിസ്ഥാന സര്‍വീസുകള്‍ തുടങ്ങിയവ നിഷേധിക്കപ്പെടുന്നുവെന്നനാണ് എല്‍ പാസോയുടെ കെവിഐഎ- ടിവി വെളിപ്പെടുത്തിയിരിക്കുന്നത്. സിയുഡാഡ് ജ്വാറെസില്‍ നിരവധി കുടിയേറ്റക്കാരാണ് യുഎസിലേക്ക് കടക്കുന്നതിനായി നരകയാതനകള്‍ അനുഭവിച്ച് കഴിഞ്ഞ് കൂടുന്നതെന്നാണ് സിറ്റ്‌സ് എടുത്ത് കാട്ടുന്നത്. കുടിയേറ്റക്കാരെ മൃഗങ്ങളേക്കാള്‍ മോശമായി പരിഗണിക്കുന്നതിനെ 65 കാരനായ സിറ്റ്‌സ് കടുത്ത ഭാഷയിലാണ് അപലപിച്ചിരിക്കുന്നത്. ഇവരെ യുഎസില്‍ തന്നെ കഴിയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെടുന്നു.

Other News in this category



4malayalees Recommends