കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റ് എഴുതാന്‍ ഒരുങ്ങുന്നവരറിയാന്‍; കാനഡയുടെ ചരിത്രം,ഭൂമിശാസ്ത്രം, നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചേറെ ചോദ്യങ്ങള്‍; 30 മിനുറ്റിനുള്ളില്‍ 20 ചോദ്യങ്ങള്‍ക്കുത്തരമേകണം; നാല് തെറ്റുകളില്‍ കൂടുതലുണ്ടാകാന്‍ പാടില്ല

കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റ് എഴുതാന്‍ ഒരുങ്ങുന്നവരറിയാന്‍; കാനഡയുടെ ചരിത്രം,ഭൂമിശാസ്ത്രം, നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചേറെ ചോദ്യങ്ങള്‍; 30 മിനുറ്റിനുള്ളില്‍ 20 ചോദ്യങ്ങള്‍ക്കുത്തരമേകണം; നാല് തെറ്റുകളില്‍ കൂടുതലുണ്ടാകാന്‍ പാടില്ല
നിങ്ങള്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റ് എഴുതാന്‍ ഒരുങ്ങുന്ന ആളാണോ...? എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചില നിര്‍ണായക വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. കാനഡയുടെ ചരിത്രം, ഭൂമിശാസ്ത്രം, നിയമങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം ഈ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കും. കാനഡയുടെ ഹെഡ് ഓഫ് ദി സ്റ്റേറ്റ് ആരാണ്...? നുനാവറ്റ് ഒരു ടെറിട്ടെറിയായിത്തീര്‍ന്ന തീയതി ഏതാണ്...? ആരാണ് സര്‍ ലൂയീസ് ഹിപ്പോലിറ്റെ ലാ ഫോണ്ടായിന്‍...? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഈ ടെസ്റ്റില്‍ ഉണ്ടായിരിക്കും.

കനേഡിയന്‍ സിറ്റിസണ്‍ഷിപ്പിന് പുലര്‍ത്തേണ്ടുന്ന ആറ് ഉത്തരവാദിത്വങ്ങള്‍ എന്തെല്ലാം...? കാനഡയിലെ മൂന്ന് തരം പ്രധാനപ്പെട്ട വ്യവസായങ്ങള്‍ എന്തെല്ലാം...? പൗരത്വം എന്തിനെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്...? തുടങ്ങിയവ പോലുള്ള ചോദ്യങ്ങളും ടെസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കാന്‍ സാധ്യതയേറെയാണ്. തിങ്കളാഴ്ച പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റിലെ സ്‌ക്മാക്ന്‍ പോര്‍ട്ട് ലാ ജോയെ ഫോര്‍ട്ട് ആംഹേര്‍സ്റ്റ് നാഷണല്‍ ഹിസ്റ്റോറിക് സൈറ്റില്‍ വച്ച് നടക്കുന്ന സെറിമണിയില്‍ വച്ച് 14 രാജ്യങ്ങളില്‍ നിന്നുള്ള 30 പേര്‍ കനേഡിയന്‍ പൗരത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പൗരത്വം ലഭിക്കാനായി അവര്‍ ആദ്യം മുകളില്‍ പറഞ്ഞത് പോലുള്ള 20 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഉത്തരമേകിയിരിക്കണം. ഇത് 30 മിനുറ്റുകള്‍ക്കുള്ളില്‍ നല്‍കുകയും വേണം. ഇതില്‍ നാല് തെറ്റ് ഉത്തരങ്ങളില്‍ കൂടുതലുണ്ടായിരിക്കാന്‍ പാടുള്ളതല്ല. ഇത്തരം ടെസ്റ്റ് പുതുതായി വരുന്നവര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടാക്കുന്നുവെന്നാണ് പിഇഐ അസോസിയേഷന്‍ ഫോര്‍ ന്യൂകമേര്‍സ് ടു കാനഡയിലെ വലേറി ഫിറ്റ്‌സ്പാട്രിക് പറയുന്നത്.സിറ്റിസണ്‍ഷിപ്പ് പരീക്ഷകള്‍ക്കായി പുതിയവര്‍ക്ക് കോഴ്‌സുകളേകുന്ന സ്ഥാപനമാണ് ഫിറ്റ്‌സ്പാട്രിക്.

Other News in this category



4malayalees Recommends