ഫ്‌ലോറിഡയില്‍ അഭയാര്‍ത്ഥിക്കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിന് മുന്നിലുള്ള പ്രതിഷേധം തുടരുന്നു; ലക്ഷ്യം ഈ കുട്ടികളുടെ കാര്യത്തില്‍ അധികൃതരുടെ ശ്രദ്ധ വര്‍ധിപ്പിക്കല്‍; കഴിഞ്ഞ 142 ദിനങ്ങളായി ഇവിടെ കുട്ടികള്‍ക്ക് പിന്തുണയേകി പ്രതിഷേധം തുടരുന്നു

ഫ്‌ലോറിഡയില്‍ അഭയാര്‍ത്ഥിക്കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിന് മുന്നിലുള്ള പ്രതിഷേധം തുടരുന്നു; ലക്ഷ്യം ഈ കുട്ടികളുടെ കാര്യത്തില്‍ അധികൃതരുടെ ശ്രദ്ധ വര്‍ധിപ്പിക്കല്‍; കഴിഞ്ഞ 142 ദിനങ്ങളായി ഇവിടെ കുട്ടികള്‍ക്ക് പിന്തുണയേകി പ്രതിഷേധം തുടരുന്നു
ഫ്‌ലോറിഡയിലെ ഹോംസ്‌റ്റെഡില്‍ മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ യുഎസിലെത്തിയിരിക്കുന്ന കുടിയേറ്റ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ഫെസിലിറ്റിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ അണിനിരന്നുവെന്ന് റിപ്പോര്‍ട്ട്. കുട്ടികളെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രീ ദി ചില്‍ഡ്രന്‍ എന്ന സൈന്‍ ബോര്‍ഡുകളുമായിട്ടായിരുന്നു നിരവധി പ്രതിഷേധക്കാര്‍ ചൊവ്വാഴ്ച ലോമേക്കര്‍മാരെ സ്വീകരിക്കാനെന്നോണം എത്തിച്ചേര്‍ന്നിരുന്നത്.

കുട്ടി അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താനാണ് ലോമേയ്ക്കര്‍മാര്‍ തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് പ്രതിഷേധക്കാരിലൊരാളായ ടിന മേരി ഡേവിഡ്‌സന്‍ ആരോപിച്ചത്. ഫ്‌ലോറിഡയിലെ ഈ ഫെസിലിറ്റിയില്‍ 2300ല്‍ അധികം ഇത്തരം കുട്ടികളുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ 142 ദിവസങ്ങളായി തങ്ങള്‍ ഇവിടെ പ്രതിഷേധവുമായി ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് പ്രതിഷേധക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തങ്ങള്‍ കോണികളും മറ്റുമുപയോഗിച്ച് കയറി അഭയാര്‍ത്ഥി കുട്ടികളെ അവര്‍ക്ക് പിന്തുണയേകാനെന്ന വണ്ണം ചിഹ്നങ്ങളും മറ്റും ഉയര്‍ത്തിക്കാണിച്ച് വരുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.അധികൃതര്‍ ഈ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഇത്തരം പ്രതിഷേധം അവിരാമം തുടരുന്നതെന്നും ഇവിടുത്തെ പ്രതിഷേധക്കാര്‍ വിശദീകരിക്കുന്നു.തങ്ങള്‍ അറസ്റ്റിലായാല്‍ ബന്ധപ്പെടേണ്ടുന്ന ഫോണ്‍ നമ്പര്‍ പ്രതിഷേധക്കാര്‍ തങ്ങളുടെ ശരീരത്തില്‍ എഴുതി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends