കാനഡ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെ 2018ല്‍ 92,000 പുതിയ പെര്‍മനന്റ് റെസിഡന്റുമാരെ സ്വീകരിച്ചു; മുന്‍വര്‍ഷത്തേക്കാള്‍ 41 ശതമാനം പെരുപ്പം; എക്‌സ്പ്രസ് എന്‍ട്രിയുടെ മൂന്ന് പ്രോഗ്രാമുകളിലൂടെയും പിഎന്‍പികളിലൂടെയും എത്തുന്നവര്‍ വര്‍ധിക്കുന്നു

കാനഡ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെ 2018ല്‍ 92,000 പുതിയ പെര്‍മനന്റ് റെസിഡന്റുമാരെ സ്വീകരിച്ചു; മുന്‍വര്‍ഷത്തേക്കാള്‍ 41 ശതമാനം പെരുപ്പം; എക്‌സ്പ്രസ് എന്‍ട്രിയുടെ മൂന്ന് പ്രോഗ്രാമുകളിലൂടെയും പിഎന്‍പികളിലൂടെയും എത്തുന്നവര്‍ വര്‍ധിക്കുന്നു

കാനഡ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെ 2018ല്‍ 92,000 പുതിയ പെര്‍മനന്റ് റെസിഡന്റുമാരെ സ്വീകരിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതിന് മുമ്പത്തെ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 41 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്.ഏറ്റവും പുതിയ ഫെഡറല്‍ ഗവണ്‍മെന്റ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിനായുള്ള ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി)യുടെ 2018 ഇയര്‍എന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ജൂലൈ രണ്ടിനാണ് പുറത്തിറക്കിയിരിക്കുന്നത്.

എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം മാനേജ് ചെയ്യുന്ന മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് എക്കണോമിക് ക്ലാസ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്കുള്ള വര്‍ധിച്ച് വരുന്ന അഡ്മിഷന്‍ ടാര്‍ജറ്റുകള്‍ കാരണമാണ് ഇത്തരത്തില്‍ അഡ്മിഷനുകളില്‍ കുതിച്ച് കയറ്റമുണ്ടായിരിക്കുന്നത്. ദി ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയാണീ പ്രോഗ്രാമുകള്‍. ഇതിന് പുറമെ കാനഡയിലെ വിവിധ സ്റ്റേറ്റുകളുടെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളിലൂടെയെത്തുന്ന കുടിയേറ്റക്കാര്‍ പെരുകിയതും ഇത്തരത്തില്‍ കൂടുതല്‍ കുടിയേറ്റക്കാരെത്തുന്നതിന് കാരണമായി വര്‍ത്തിച്ചിട്ടുണ്ട്.

കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റിനും നിരവധി പ്രവിശ്യകള്‍ക്കും ടെറിട്ടെറികള്‍ക്കും അവയുടേതായ ഇമിഗ്രേഷന്‍ സ്ട്രീമുകളുണ്ട്. ഇവയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നാണ്. ഇവര്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി അപേക്ഷിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്ന മൂന്ന് പ്രോഗ്രാമുകള്‍ക്കുമുള്ള അഡ്മിഷന്‍ ടാര്‍ജറ്റുകള്‍ 2018 ലായിരുന്നു ഉയരാന്‍ തുടങ്ങിയത്. ഇത് തുടര്‍ന്ന് ഓരോ വര്‍ഷവും ഉയര്‍ന്ന് 2021ലും ഉയര്‍ച്ച പ്രകടിപ്പിക്കുന്നതായിരിക്കും.



Other News in this category



4malayalees Recommends