പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സൗദിയില്‍ രണ്ട് യുവാക്കളുടെ വധശിക്ഷ നടപ്പിലാക്കി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സൗദിയില്‍ രണ്ട് യുവാക്കളുടെ വധശിക്ഷ നടപ്പിലാക്കി

റിയാദില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കളുടെ വധശിക്ഷ നടപ്പിലാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്.


സൗദി പൗരനായ ഫഹദ് അല്‍ ഖാത്തിരി, യെമന്‍ പൗരനായ മുഹമ്മദ് അല്‍ അഖീല്‍ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞദിവസം നടപ്പിലാക്കിയത്. കുട്ടികളെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമായിരുന്നു പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചതോടെ വ്യാഴാഴ്ച രാവിലെ റിയാദില്‍ വെച്ച് വധശിക്ഷ നടപ്പാക്കിയെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Other News in this category



4malayalees Recommends