സൗദിയില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് രംഗത്ത് പൂര്‍ണ സ്വദേശിവല്‍ക്കരണം; ടൂറിസ്റ്റ് ഹോട്ടല്‍ രംഗത്തെ മുഴുവന്‍ തസ്തികകളും ഇനി സ്വദേശികള്‍ക്ക് മാത്രം

സൗദിയില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് രംഗത്ത് പൂര്‍ണ സ്വദേശിവല്‍ക്കരണം;  ടൂറിസ്റ്റ് ഹോട്ടല്‍ രംഗത്തെ മുഴുവന്‍ തസ്തികകളും ഇനി സ്വദേശികള്‍ക്ക് മാത്രം

സൗദിയില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് രംഗത്തെ ഉയര്‍ന്ന സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം അവസരം. മേഖലയില്‍ സ്വദേശിവല്‍ക്കരണം പൂര്‍ണമായി നടപ്പിലാക്കി. അടുത്ത അഞ്ച് മാസത്തിനകം ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് മേഖലയിലെ മുഴുവന്‍ തസ്തികകളിലും സ്വദേശികളെ നിയമിക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു.

ഉയര്‍ന്ന യോഗ്യതയുള്ള സൗദി യുവതിയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്. ഉത്തരവ് നിലവില്‍ വന്നതോടെ ഇതിലുള്‍പ്പെട്ട തസ്തികകളില്‍ നിന്ന് മറ്റ് തസ്തികളിലേക്ക് മാറുന്നതിനും സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും വിദേശ തൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

ടൂറിസ്റ്റ് ഹോട്ടല്‍ രംഗത്തെ മുഴുവന്‍ തസ്തികകളും സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്താണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഉന്നത തസ്തികളായ ഡയറക്ടര്‍, മാനേജര്‍, സൂപ്പര്‍വൈസര്‍ തുടങ്ങി സെക്രട്ടറി, ക്ലര്‍ക്ക് വരെയുള്ള മുഴുവന്‍ തസ്തികകളും പൂര്‍ണ്ണമായി സ്വദേശിവല്‍ക്കരണത്തില്‍ ഉള്‍പ്പെടും. ബാഗേജ് ബോയ്, ഡ്രൈവര്‍, പരിചാരകന്‍ തുടങ്ങിയ തസ്തികകള്‍ മാത്രമാണ ഈ രംഗത്ത് പൂര്‍ണ്ണ സ്വദേശിവല്‍ക്കരണത്തില്‍ ഉള്‍പ്പെടാത്തതായി ഉണ്ടാവുക. ഹിജ്റ മാസം ജമാദുല്‍ അവ്വല്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തിലാകും.

Other News in this category



4malayalees Recommends