ചൂട് കുറയ്ക്കാന്‍ മിനയില്‍ റോഡുകള്‍ക്ക് പുതിയ നിറം; ആദ്യഘട്ടം പൂര്‍ത്തിയായി

ചൂട് കുറയ്ക്കാന്‍ മിനയില്‍ റോഡുകള്‍ക്ക് പുതിയ നിറം; ആദ്യഘട്ടം പൂര്‍ത്തിയായി

മിനയിലെ റോഡുകളിലെ താപനില കുറക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മക്ക നഗരസഭ പൂര്‍ത്തിയാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ ജംറകളിലേക്കുള്ള കാല്‍നടപാതയിലാണ് പദ്ധതി നടപ്പിലാക്കിയത്. കഠിനമായ ചൂടില്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മിനയില്‍ അല്‍ ശുഅയ്ബൈന്‍ ഏരിയയില്‍ ജംറകളിലേക്കുള്ള 3500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള കാല്‍നടപാതയിലാണ് പദ്ധതി നടപ്പിലാക്കിയത്. ജപ്പാനിലെ സുമിതോമോ കമ്പനിയുമായി സഹകരിച്ച് റോഡില്‍ അസ്ഫാല്‍റ്റ് എന്ന് രാസപദാര്‍ത്ഥം പൂശുന്നതാണ് പുതിയ പദ്ധതി. 15 മുതല്‍ 20 ശതമാനം വരെ താപനില കുറക്കാന്‍ ഇതിനാകും. മാത്രവുമല്ല റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ വഴി ഓരോ പത്ത് സെക്കന്റിലും താപനില രേഖപ്പെടുത്തുകയും ചെയ്യും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമായാല്‍ ജംറ കോംപ്ലക്സിന്റെ മുറ്റങ്ങളിലും മറ്റു പുണ്യസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുവാനും ആലോചനയുണ്ട്.

Other News in this category



4malayalees Recommends