സൗദിയില്‍ സിനിമാ വസന്തം; 2019ന്റെ അവസാനത്തോടെ രാജ്യത്ത് 27ഓളം തിയേറ്ററുകള്‍ കൂടി തുറക്കും

സൗദിയില്‍ സിനിമാ വസന്തം;  2019ന്റെ അവസാനത്തോടെ രാജ്യത്ത് 27ഓളം തിയേറ്ററുകള്‍ കൂടി തുറക്കും

ചെറുനഗരങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും താല്‍പ്പര്യമുള്ള നിക്ഷേപകരെ ക്ഷണിച്ച് സൗദി അറേബ്യയിലെ ജനറല്‍ അതോറിറ്റി ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ. നിക്ഷേപകര്‍ക്ക് നിര്‍ാതാക്കളെ കണ്ടെത്താനും പ്രവര്‍ത്തിക്കുന്നതിന് അത്യാവശ്യമായ ചില പെര്‍മിറ്റുകള്‍ അവര്‍ക്ക് ഉറപ്പു വരുത്തുന്നതു ലക്ഷ്യം വെച്ചുകൊണ്ടാണ് ക്ഷണമെന്ന് സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി. 2019ന്റ രണ്ടാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിക്കുന്നതില്‍ രാജ്യം മിഡില്‍ ഈസ്റ്റില്‍ തന്നെ മൂന്നാം സ്ഥാനം സ്വന്തമാക്കിയതിനു പിന്നാലെയാണ് നീക്കം. രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിലായി നിലവില്‍ ഏഴ് തിയേറ്ററുകളാണുള്ളത്. 2019ന്റെ അവസാനത്തോടെ രാജ്യത്ത് 27ഓളം തിയേറ്ററുകള്‍ പിന്നെയും സ്ഥാപിക്കും.


Other News in this category



4malayalees Recommends