സൗദിയിലെ നിര്‍ദിഷ്ട വിനോദനഗരം ഖിദ്ദിയയുടെ ആദ്യഘട്ടം നാലു വര്‍ഷത്തിനുള്ളില്‍; 2023ഓടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും

സൗദിയിലെ നിര്‍ദിഷ്ട വിനോദനഗരം ഖിദ്ദിയയുടെ ആദ്യഘട്ടം നാലു വര്‍ഷത്തിനുള്ളില്‍; 2023ഓടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും

നിര്‍ദിഷ്ട വിനോദനഗരം 'ഖിദ്ദിയ'യുടെ ആദ്യഘട്ടം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. സൗദി അറേബ്യയുടെ ഏറ്റവും വലിയ സാംസ്‌കാരിക വിനോദ കായിക നഗരനിര്‍മാണ പദ്ധതിയായ ഖിദ്ദിയയുടെ ആദ്യ ഭാഗം 2023ഓടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.


റിയാദ് നഗരമധ്യത്തില്‍നിന്ന് 40 കിലോമീറ്ററകലെ വടക്കുഭാഗത്തായി 334 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന നഗരത്തില്‍ ആദ്യം 40 വ്യക്തിഗത പദ്ധതികളാണ് ഒരുങ്ങുന്നത്.

കായിക മേഖലയിലും വിനോദ രംഗത്തും, സാംസ്‌കാരിക രംഗത്തും, വിദ്യാഭ്യാസ മേഖലയിലും നിരവധി പദ്ധതികള്‍ നഗരത്തില്‍ നിലവില്‍ വരും. വാട്ടര്‍ തീം പാര്‍ക്ക്, ഡെസേര്‍ട്ട് സഫാരി, സാഹസിക പരിപാടികള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉണ്ടാകും. യൂണിവേഴ്‌സിറ്റി, കൊമേഴ്ഷ്യല്‍ കോംപ്ലക്‌സുകള്‍, താമസ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വിമാനത്താവളം, തുടങ്ങിയവയും പുതിയ നഗരത്തില്‍ ഉണ്ടാകും. നിരവധി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നേരിട്ടും അല്ലാതെയും പുതിയ പദ്ധതിയില്‍ ജോലി സാധ്യത ഉണ്ടാകും. വര്‍ഷത്തില്‍ മൂന്നു കോടി സന്ദര്‍ശകര്‍ നഗരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Other News in this category



4malayalees Recommends