ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ബഹുഭാഷ ഹെല്‍പ്പ്‌ലൈന്‍ നമ്പരുമായി സൗദി; അടിയന്തര ആവശ്യങ്ങള്‍ക്ക് 911 എന്ന നമ്പരില്‍ ബന്ധപ്പെടാം

ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ബഹുഭാഷ ഹെല്‍പ്പ്‌ലൈന്‍ നമ്പരുമായി സൗദി; അടിയന്തര ആവശ്യങ്ങള്‍ക്ക്  911 എന്ന നമ്പരില്‍ ബന്ധപ്പെടാം

ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് ബന്ധപ്പെടാന്‍ 911 എന്ന ബഹുഭാഷ ഹെല്‍പ്പ്‌ലൈന്‍ നമ്പരുമായി സൗദി. അടിയന്തര സാഹചര്യമുണ്ടായാലും വഴി അറിയാനും ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും തെരുവില്‍ മൃഗങ്ങളെ കണ്ടാലുമൊക്കെ ഈ എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാം. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇന്തോനീഷ്യന്‍, ഉര്‍ദു എന്നീ ഭാഷകളിലാണ് നിലവില്‍ സേവനം ലഭ്യമാകുക.


പുണ്യ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാകും. മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ സേവനം ലഭ്യമാണ്. ഇത് സംബന്ധിച്ച് ഓരോ തീര്‍ഥാടകനും മൊബൈലിലേക്ക് എസ്എംഎസ് അയച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends