സൗദി സ്വദേശിവല്‍ക്കരണം; സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു

സൗദി സ്വദേശിവല്‍ക്കരണം; സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു

സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു. നിതാഖാത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ എണ്ണം കുറയുന്നത്.

സൗദി സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് വിദേശികള്‍ കൊഴിഞ്ഞുപോകുന്നതായാണ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആകെ 2,72,078 പേരാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 1.80 ലക്ഷം പേരും സ്വദേശികളാണ്. ഒരു വര്‍ഷത്തിനിടെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ മേഖലയില്‍ ഉണ്ടായത്.

വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരില്‍ ഭൂരിഭാഗവും വനിതകളാണ്. 1.15 ലക്ഷം വനിതകളാണ് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നത്. വിദേശ വനിതാ ജീവനക്കാരുടെ എണ്ണം 16 ശതമാനം മാത്രമാണ്. സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ്, സൂപ്പര്‍വൈസിംഗ് ജോലികളും സ്റ്റുഡന്റ്സ് ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട ജോലികളിലും ഈ അധ്യയനവര്‍ഷം ആദ്യ ടേം അവസാനിക്കുന്നതിനു മുന്‍പ് സ്വദേശിവല്‍ക്കരണം പാലിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.



Other News in this category



4malayalees Recommends