സൗദിയില്‍ ഇനി യാചിച്ച് ജീവിക്കാമെന്ന പ്രതീക്ഷയും വേണ്ട! യാചക വൃത്തിയിലേര്‍പ്പെട്ടു പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ തീരുമാനം

സൗദിയില്‍ ഇനി യാചിച്ച് ജീവിക്കാമെന്ന പ്രതീക്ഷയും വേണ്ട! യാചക വൃത്തിയിലേര്‍പ്പെട്ടു പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ തീരുമാനം

സൗദിയില്‍ യാചക വൃത്തിയിലേര്‍പ്പെട്ടു പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ കരട് നിയമം തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് തയാറാക്കും.

സ്വദേശികളായ യാചകര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍, വിദേശികള്‍ക്ക് ഒരു വര്‍ഷം വരെ തടവും പിന്നീട് നാടുകടത്തലുമായിരിക്കും ശിക്ഷ. യാചക വൃത്തിയില്‍ ഏര്‍പ്പെട്ടു പിടിക്കപ്പെടുന്ന വിദേശികളെ വീണ്ടും സൗദിയില്‍ എത്തുന്നതിന് വിലക്കേര്‍പ്പെടുത്തും.

യാചക വൃത്തിയിലൂടെ സമ്പാദിക്കുന്ന പണവും വസ്തുവകകളും കണ്ടുകെട്ടുന്നതിനും പുതിയ നിയമം അനുശാസിക്കുന്നു. യാചക വൃത്തിക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും ഇതിനു ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്യുന്നവര്‍ക്കും നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കും.

Other News in this category



4malayalees Recommends