സൗദിയില്‍ മാസപ്പിറവി കണ്ടു; ഇന്ന് ദുല്‍ഹജ്ജ് ഒന്ന്; അറഫാ സംഗമം ആഗസ്ത് 10ന്; ബലി പെരുന്നാള്‍ 11ന്

സൗദിയില്‍ മാസപ്പിറവി  കണ്ടു; ഇന്ന് ദുല്‍ഹജ്ജ് ഒന്ന്; അറഫാ സംഗമം ആഗസ്ത് 10ന്; ബലി പെരുന്നാള്‍ 11ന്

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ആഗസ്ത് 10ന് നടക്കും. സൗദിയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് ദുല്‍ഹജ്ജ് ഒന്നായി പ്രഖ്യാപിക്കുകയായിരുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലി പെരുന്നാള്‍ ഈ മാസം 11ന് ആഘോഷിക്കും.

സൗദിയിലെ സുദൈര്‍ മജ്മഅ യൂണിവേഴ്സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. ഇതിനെ തുടര്‍ന്ന് സൗദി സുപ്രിം കോടതി ഇന്ന് ദുല്‍ഹജ്ജ് ഒന്നാം ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രകാരം ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ആഗസ്ത് പത്തിന് ശനിയാഴ്ച നടക്കും. ലോകത്തെ ഇരുപത് ലക്ഷത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍ ഇത്തവണ അറഫയില്‍ സംഗമിക്കും. ആഗസ്ത് 11ന് ഇവര്‍ ബലി പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഞായറാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. എന്നാല്‍ ഒമാനില്‍ മാസപ്പിറവി ദൃശ്യമായതിന് തെളിവ് ലഭിക്കാത്തതിനാല്‍ ആഗസ്ത് 12ന് തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാള്‍.

Other News in this category



4malayalees Recommends