2022ലേക്ക് സ്വാഗതം! ലണ്ടനിലെ ആകാശങ്ങളില്‍ വെടിക്കെട്ടിന്റെയും, ലൈറ്റുകളുടെയും അകമ്പടിയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ബ്രിട്ടന്‍; ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നേരിട്ട് കാണാനെത്തി ആയിരങ്ങള്‍; മാസ്‌ക് പോലും വെയ്ക്കാതെ ഒമിക്രോണിനെ മറന്ന് ജനങ്ങള്‍ ആറാടി

2022ലേക്ക് സ്വാഗതം! ലണ്ടനിലെ ആകാശങ്ങളില്‍ വെടിക്കെട്ടിന്റെയും, ലൈറ്റുകളുടെയും അകമ്പടിയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ബ്രിട്ടന്‍; ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നേരിട്ട് കാണാനെത്തി ആയിരങ്ങള്‍; മാസ്‌ക് പോലും വെയ്ക്കാതെ ഒമിക്രോണിനെ മറന്ന് ജനങ്ങള്‍ ആറാടി

പുതുവര്‍ഷത്തെ വരവേറ്റ് ബ്രിട്ടന്‍. രണ്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ദുരിതത്തില്‍ നിന്നും അല്‍പ്പം ആശ്വാസം പ്രതീക്ഷിച്ചെത്തിയ ജനങ്ങള്‍ പബ്ബുകളിലും, ബാറുകളിലും തിങ്ങിനിറഞ്ഞു. വെടിക്കെട്ടും ഡ്രോണ്‍, ലേസര്‍ ഷോയും, ലൈവ് പെര്‍ഫോമന്‍സുകളുമാണ് ലണ്ടനിലെ രാത്രിയെ മനോഹരമാക്കിയത്.


തലസ്ഥാന നഗരത്തിലെ ഔദ്യോഗിക വെടിക്കെട്ട് മേയര്‍ സാദിഖ് ഖാന്‍ റദ്ദാക്കിയതോടെ ചെറിയ തോതിലാണ് തെയിംസിന് അരികില്‍ ആഘോഷങ്ങള്‍ നടന്നത്. എന്നിരുന്നാലും ആയിരങ്ങളാണ് ഇത് കാണാനായി ഒത്തുകൂടിയത്. വീട്ടില്‍ ടിവിയില്‍ കണ്ടാസ്വദിക്കാനുള്ള മേയറുടെ ഉപദേശം ജനങ്ങള്‍ കേട്ടമട്ട് കാണിച്ചില്ല.

Pyrotechnics go off to mark the start of the year 2022, just after midnight, by the Millennium Bridge going over the River Thames

ജാഗ്രത പാലിച്ച് വേണം ആഘോഷങ്ങളെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉപദേശിച്ചിരുന്നു. ലണ്ടനിലെ വെടിക്കെട്ട് കാണാന്‍ ആളുകള്‍ എത്തുമെന്നതിനാല്‍ ഇക്കുറി വ്യത്യസ്തമായ രീതിയില്‍ താഴെ നിന്ന് എല്ലാവര്‍ക്കും കാണുന്ന വിധത്തിലായിരുന്നില്ല ക്രമീകരണം. ഇതോടെ ആഘോഷം കാണാനെത്തിയ പലര്‍ക്കും നിരാശയോടെ മടങ്ങേണ്ടിവന്നു.

The event on television also featured a performance from the West End Musical Choir at Shakespeare's Globe and messages from Paloma Faith and Jessie Ware. Pictured: People hug in London at the start of the New Year

ലണ്ടനില്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ആഘോഷത്തില്‍ ആറാടിയപ്പോള്‍ സ്‌കോട്ട്‌ലണ്ട് പരിപൂര്‍ണ്ണ നിശബ്ദതയിലായി. സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും പ്രധാന ഈവന്റുകള്‍ റദ്ദാക്കുകയാണ് ചെയ്തത്. ലണ്ടനിലെ ന്യൂ ഇയര്‍ ഡിസ്‌പ്ലേയില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ മികച്ച സേവനത്തിന് ആദരവ് അര്‍പ്പിച്ചു.

Despite calls for people to exercise some caution, Piccadilly Circus was packed as people watched firewors explode in the sky

ഇംഗ്ലണ്ടിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നും നിരവധി പേരാണ് എത്തിയത്. സ്വന്തം നാട്ടില്‍ ആഘോഷങ്ങള്‍ റദ്ദാക്കിയതോടെയാണിത്.
Other News in this category



4malayalees Recommends