കോവിഡിനെതിരായ പോരാട്ടത്തില്‍ അമിതമായി വാക്‌സിനെടുത്ത് യുകെ അബദ്ധത്തില്‍ ചാടുമോ? നാലാമത്തെ ഡോസ് നല്‍കാനുള്ള ആലോചന അനാവശ്യമെന്ന് വിദഗ്ധര്‍; ഒമിക്രോണ്‍ ലോകത്തിന്റെ നാച്വറല്‍ വാക്‌സിനായി മഹാമാരി അവസാനിപ്പിച്ചേക്കും

കോവിഡിനെതിരായ പോരാട്ടത്തില്‍ അമിതമായി വാക്‌സിനെടുത്ത് യുകെ അബദ്ധത്തില്‍ ചാടുമോ? നാലാമത്തെ ഡോസ് നല്‍കാനുള്ള ആലോചന അനാവശ്യമെന്ന് വിദഗ്ധര്‍; ഒമിക്രോണ്‍ ലോകത്തിന്റെ നാച്വറല്‍ വാക്‌സിനായി മഹാമാരി അവസാനിപ്പിച്ചേക്കും

കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ വാക്‌സിനുകളുടെ പങ്ക് സുപ്രധാനമായി മാറിയിരുന്നു. എന്നാല്‍ വാക്‌സിന്‍ അമിതമായി ഉപയോഗിച്ച് ചില രാജ്യങ്ങള്‍ അബദ്ധത്തില്‍ ചെന്നുചാടിയേക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക. ബ്രിട്ടന് പുറമെ യുഎസ് ഉള്‍പ്പെടെയുള്ള പ്രധാന സാമ്പത്തിക ശക്തികളാണ് ജനങ്ങള്‍ക്ക് അമിത വാക്‌സിനേഷന്‍ നല്‍കുന്നതിന് തൊട്ടടുത്ത് നില്‍ക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.


ഇസ്രായേല്‍ അധികൃതര്‍ ഇതിനകം തന്നെ നാലാം ബൂസ്റ്റര്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ യുകെയും, യുഎസും ഈ വഴി പിന്തുടരാനുള്ള സാധ്യതയും വര്‍ദ്ധിച്ചു. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കും നാലാം ഡോസ് നല്‍കാനുള്ള പദ്ധതിയില്ല. ഓരോ മൂന്ന് നാല് മാസം കൂടുമ്പോള്‍ വാക്‌സിന്‍ നല്‍കുന്നത് സാധ്യമായ കാര്യമല്ലെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒമിക്രോണ്‍ മൂലം ഇതിന്റെ ആവശ്യം തന്നെ വന്നേക്കില്ലെന്നും ഇവര്‍ പറയുന്നു. ഈ വേരിയന്റ് മഹാമാരി വീണ്ടും ആവര്‍ത്തിക്കുന്നത് തടയാന്‍ വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ബൂസ്റ്റര്‍ വാക്‌സിനുകള്‍ നല്‍കുന്നതിന് മുന്‍പ് ഡോസ് ഇടവേളകള്‍ സംബന്ധിച്ച് കൂടുതല്‍ ഡാറ്റ വേണമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇതിന് ശേഷമാകണം നാലാം ഡോസ് സംബന്ധിച്ച തീരുമാനം.

മരണങ്ങളും, ആശുപത്രി പ്രവേശനങ്ങളും തടയുകയെന്ന പ്രാഥമിക കര്‍മ്മം വാക്‌സിനുകള്‍ ഒരു വര്‍ഷത്തിന് ശേഷവും നിര്‍വ്വഹിക്കുന്നുണ്ട്. ഈ പ്രതിരോധത്തിലേക്കാണ് ബൂസ്റ്ററുകള്‍ ഒരു ഉത്തേജനം നല്‍കുന്നത്.
Other News in this category



4malayalees Recommends