സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈയാഴ്ച ക്ലാസുകളില്‍ മടങ്ങിയെത്തുമ്പോള്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം! ഒമിക്രോണ്‍ പ്രതിസന്ധിയും, ടെസ്റ്റിംഗ് കുഴപ്പങ്ങളും നേരിടുമ്പോള്‍ ക്ലാസുകള്‍ തുറന്നിടാന്‍ പ്രധാനമന്ത്രിയുടെ മാസ്‌ക് തന്ത്രം

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈയാഴ്ച ക്ലാസുകളില്‍ മടങ്ങിയെത്തുമ്പോള്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം! ഒമിക്രോണ്‍ പ്രതിസന്ധിയും, ടെസ്റ്റിംഗ് കുഴപ്പങ്ങളും നേരിടുമ്പോള്‍ ക്ലാസുകള്‍ തുറന്നിടാന്‍ പ്രധാനമന്ത്രിയുടെ മാസ്‌ക് തന്ത്രം

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈയാഴ്ച ക്ലാസുകളില്‍ മടങ്ങിയെത്തുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിമാര്‍. സെക്കന്‍ഡറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത് മുതല്‍ തിരികെ പോകുന്നത് വരെ മാസ്‌ക് അണിഞ്ഞിരിക്കണമെന്നാണ് നിര്‍ദ്ദേശം.


ഒമിക്രോണ്‍ വേരിയന്റ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസ്സം നേരിടാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ക്ലാസ്മുറികളില്‍ ഉള്‍പ്പെടെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മുഖം മറയ്ക്കണമെന്നാണ് നിബന്ധന വരുന്നത്. ക്ലാസ് എടുക്കുമ്പോഴും ഇക്കാര്യത്തില്‍ ഇളവില്ല.

കമ്മ്യൂണല്‍ മേഖലകളില്‍ മാസ്‌ക് ധരിക്കാന്‍ നേരത്തെ തന്നെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് തങ്ങളുടെ നം.1 മുന്‍ഗണനയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നാദിം സവാഹി വ്യക്തമാക്കി. പ്രധാനമന്ത്രിയും ഈ ആശയമാണ് പങ്കുവെയ്ക്കുന്നത്. തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസ്‌ക് ധരിക്കുന്നത് നിയമപരമായ നിബന്ധനയാക്കിയിട്ടില്ല. എന്നാല്‍ സ്‌കൂളുകള്‍ നയം പിന്തുടരുമെന്നാണ് മന്ത്രിമാര്‍ പ്രതീക്ഷിക്കുന്നത്. അധ്യാപകര്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും നിബന്ധന ബാധകമാണ്.

ജനുവരി 26നാണ് നടപടികള്‍ പുനഃപ്പരിശോധിക്കുക. ഒമിക്രോണ്‍ കേസുകള്‍ ആഞ്ഞടിക്കുമെന്നും, സ്റ്റാഫ് ക്ഷാമം രൂക്ഷമാകുമെന്നുമുള്ള പ്രതീക്ഷയില്‍ ഒരുങ്ങുകയാണ് മന്ത്രിമാര്‍.
Other News in this category



4malayalees Recommends