എനര്‍ജി ബില്‍ കുതിച്ചുയര്‍ന്നാല്‍ 6 മില്ല്യണ്‍ യുകെ ഭവനങ്ങള്‍ക്ക് ഇത് അടയ്ക്കാനുള്ള ഗതിയില്ല? യുകെയില്‍ 'ഊര്‍ജ്ജ ദാരിദ്ര്യം' സര്‍വ്വകാല റെക്കോര്‍ഡിലെത്തുമെന്ന് മുന്നറിയിപ്പ്; പുതുവര്‍ഷത്തില്‍ സാമ്പത്തികകാര്യം സുഖകരമല്ല

എനര്‍ജി ബില്‍ കുതിച്ചുയര്‍ന്നാല്‍ 6 മില്ല്യണ്‍ യുകെ ഭവനങ്ങള്‍ക്ക് ഇത് അടയ്ക്കാനുള്ള ഗതിയില്ല? യുകെയില്‍ 'ഊര്‍ജ്ജ ദാരിദ്ര്യം' സര്‍വ്വകാല റെക്കോര്‍ഡിലെത്തുമെന്ന് മുന്നറിയിപ്പ്; പുതുവര്‍ഷത്തില്‍ സാമ്പത്തികകാര്യം സുഖകരമല്ല

സ്പ്രിംഗ് സീസണോടെ യുകെയില്‍ ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കുന്ന ഭവനങ്ങളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തുമെന്ന് മുന്നറിയിപ്പ്. റെക്കോര്‍ഡ് ഉയരത്തിലുള്ള എനര്‍ജി ബില്‍ വര്‍ദ്ധന മയപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഫ്യൂവല്‍ പോവര്‍ട്ടി ചാരിറ്റി വ്യക്തമാക്കുന്നു.


യുകെയില്‍ ഏകദേശം 4 മില്ല്യണ്‍ വീടുകളാണ് ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കുന്നത്. ഒക്ടോബറില്‍ എനര്‍ജി ബില്‍ കുതിച്ചുയരാന്‍ ഇടയാക്കിയ ആഗോള ഹോള്‍സെയില്‍ വില വര്‍ദ്ധനവിന് മുന്‍പുള്ളതാണ് ഈ കണക്ക്. എന്നാല്‍ സ്പ്രിംഗ് സീസണില്‍ മറ്റൊരു വര്‍ദ്ധന കൂടി എത്തുമ്പോള്‍ സ്ഥിതി മാറുമെന്നാണ് റിപ്പോര്‍ട്ട്.

ഊര്‍ജ്ജ വില വീണ്ടും ഉയര്‍ന്നാല്‍ ചുരുങ്ങിയത് 2 മില്ല്യണ്‍ പേരെങ്കിലും ഊര്‍ജ്ജ ദാരിദ്ര്യത്തിലേക്ക് വീഴുമെന്നാണ് നാഷണല്‍ എനര്‍ജി ആക്ഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ 6 മില്ല്യണ്‍ കുടുംബങ്ങള്‍ ഈ അവസ്ഥ നേരിടും.

1996ല്‍ ഊര്‍ജ്ജ ദാരിദ്ര്യം രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള റെക്കോര്‍ഡ് നിലയാണിത്. എനര്‍ജി പ്രൈസിലെ വര്‍ദ്ധനവ് എത്രത്തോളമാണെന്ന് റെഗുലേറ്റര്‍ തീരുമാനിച്ചിട്ടില്ല. 2022 വര്‍ഷത്തില്‍ നികുതി വര്‍ദ്ധനവുകള്‍ക്കൊപ്പം എനര്‍ജി ബില്ലും ഉയരുന്നത് കഠിനമായ അവസ്ഥയൊരുക്കുമെന്നാണ് മുന്നറിയിപ്പ്.

കാറുകളില്‍ പെട്രോള്‍ നിറയ്ക്കാന്‍ റെക്കോര്‍ഡ് നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇതുവഴി ഇന്ധന വിലയിലും ഉത്പന്നങ്ങളുടെ വിലയിലും വര്‍ദ്ധനയ്ക്ക് വഴിയൊരുക്കും.
Other News in this category



4malayalees Recommends