വിമാനത്തില്‍ അഗ്നിബാധ ; മാഞ്ചസ്റ്ററില്‍ നിന്ന് പുറപ്പെട്ട വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ; പോര്‍ച്ചുഗലിലേക്ക് പുറപ്പെട്ട വിമാനം തീ പിടിച്ചപ്പോള്‍ പൈലറ്റ് അടിയന്തരമായ ഇടപെടല്‍ നടത്തി ; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിമാനത്തില്‍ അഗ്നിബാധ ; മാഞ്ചസ്റ്ററില്‍ നിന്ന് പുറപ്പെട്ട വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ; പോര്‍ച്ചുഗലിലേക്ക് പുറപ്പെട്ട വിമാനം തീ പിടിച്ചപ്പോള്‍ പൈലറ്റ് അടിയന്തരമായ ഇടപെടല്‍ നടത്തി ; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിമാനത്തില്‍ അഗ്നിബാധ കണ്ടതിനെ തുടര്‍ന്ന് റൈന്‍എയറിന്റെ വിമാനം ഫ്രാന്‍സില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നു. മാഞ്ചസ്റ്ററില്‍ നിന്നും ഇന്നലെ വൈകീട്ട് 6.33 ന് പറന്നുയര്‍ന്ന എഫ് ആര്‍ 4052 എന്ന വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. പോര്‍ച്ചുഗലിലെ ഫാറോ നഗരത്തിലേക്ക് പോവുകയായിരുന്ന വിമാനം രാത്രി 9.30 ന് എത്തേണ്ടതായിരുന്നു. എന്നാല്‍ വിമാനത്തിന് അകത്ത് തീ കണ്ടതോടെയാണ് ബ്രെസ്റ്റില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ബോയിംഗ് 737-8 എ എസ് വിമാനം റണ്‍വേയില്‍ എത്തിയ ഉടനെ അഗ്നി ശമന പ്രവര്‍ത്തകരും സുരക്ഷാ ഗാര്‍ഡുകളും പ്രവര്‍ത്തന സജ്ജരായി.

Ryanair Flight Diverted to Brittany After Emergency Incident

യാത്രക്കാരെ സുരക്ഷിതമായി ടെര്‍മിനലിലേക്ക് മാറ്റി. 41000 അടി ഉയരത്തില്‍ നിന്നും 6725 അടി ഉയരത്തിലെത്താന്‍ അസാധാരണമായ വേഗതയിലാണ് വിമാനം താഴ്ന്നിറങ്ങിയത്. വെറും ഏഴു മിനിറ്റുകൊണ്ട് വിമാനം പറന്നിറങ്ങി. വൈകീട്ട് 7.14 നും 7.21നും ഇടയിലെ ഏഴു മിനിറ്റ് കൊണ്ട് 35000 അടിയാണ് താഴ്ന്നിറങ്ങിയത്.

ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ വിമാനം പറക്കുന്ന സമയത്തായിരുന്നു വിമാനത്തില്‍ തീ കണ്ടത്. ഫ്രാന്‍സിലെത്തുന്ന എല്ലാ ആളുകളും 48 മണിക്കൂര്‍ നേരത്തെ സെല്‍ഫ് ഐസൊലേഷന്‍ പോകേണ്ടതുണ്ട്. അപകടത്തില്‍പെട്ട് ഫ്രാന്‍സിലിറങ്ങിയ വിമാനത്തിലെ ജീവമക്കാര്‍ക്കും അതു വേണ്ടിവരുമോ എന്ന ആശങ്കയുയര്‍ന്നിരുന്നു. സ്റ്റാന്‍സ്‌റ്റെഡില്‍ നിന്നും മറ്റൊരു വിമാനമെത്തി അവരെ ഫാറോവിലേക്ക് കൊണ്ടുപോകുമെന്നാണ് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചത്.


Other News in this category



4malayalees Recommends