ഒമിക്രോണ്‍ മഹാമാരിയുടെ അന്ത്യം കുറിയ്ക്കും; രണ്ട് മാസത്തിനുള്ളില്‍ സാധാരണ ജീവിതം തിരിച്ചുകിട്ടും; ശുഭപ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം നടത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി; ബ്രിട്ടന്റെ ലക്ഷക്കണക്കിന് കേസുകള്‍ ഗുണം ചെയ്യും?

ഒമിക്രോണ്‍ മഹാമാരിയുടെ അന്ത്യം കുറിയ്ക്കും; രണ്ട് മാസത്തിനുള്ളില്‍ സാധാരണ ജീവിതം തിരിച്ചുകിട്ടും; ശുഭപ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം നടത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി; ബ്രിട്ടന്റെ ലക്ഷക്കണക്കിന് കേസുകള്‍ ഗുണം ചെയ്യും?

കോവിഡ് ദുരിതം എപ്പോള്‍ അവസാനിക്കും? ഈ ചോദ്യമാണ് നമ്മള്‍ ഓരോ നിമിഷവും ഇപ്പോള്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് ഉത്തരം നല്‍കിയിരിക്കുന്നത് ഡെന്‍മാര്‍ക്കിലെ ആരോഗ്യ മേധാവിയാണ്. വരുന്ന രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സാധാരണ ജീവിതം തിരിച്ചുകിട്ടുമെന്നാണ് ഡെന്‍മാര്‍ക്ക് സ്‌റ്റേറ്റ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എപ്പിഡെമോളജിസ്റ്റ് കൂടിയായ ടൈറാ ഗ്രോവ് ക്രോസിന്റെ പ്രഖ്യാപനം.


ഒമിക്രോണ്‍ വേരിയന്റാണ് മഹാമാരിയുടെ അവസാനം കുറിയ്ക്കുകയെന്നും ക്രോസ് വ്യക്തമാക്കുന്നു. ഡെല്‍റ്റ വേരിയന്റിന്റെ പകുതി മാത്രമാണ് ഒമിക്രോണ്‍ ബാധിച്ചാല്‍ ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നതെന്നാണ് ഈ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.

ഇതോടെയാണ് ഡെന്‍മാര്‍ക്കില്‍ രണ്ട് മാസത്തിനുള്ളില്‍ കോവിഡ്-19 മഹാമാരി അവസാനിക്കുമെന്ന പ്രതീക്ഷയ്ക്ക് കാരണമാകുന്നത്. ഈ സമയത്തിനുള്ളില്‍ ഇന്‍ഫെക്ഷന്‍ ഒതുങ്ങുകയും സാധാരണ ജീവിതം തിരിച്ചുകിട്ടുകയും ചെയ്യുമെന്നാണ് കരുതുന്നത്, ഗ്രോവ് ക്രോസ് വ്യക്തമാക്കി.

ഒമിക്രോണിന്റെ തീവ്രവ്യാപനശേഷി മൂലം മഹാമാരി നീണ്ടുപോകുമെന്നാണ് നേരത്തെ ആശങ്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് സംഭവിക്കുകയെന്നാണ് ക്രോസിന്റെ പക്ഷം. വരുന്ന മാസം കൂടുതല്‍ പേരിലേക്ക് വൈറസ് എത്തിയാലും രോഗം ഗുരുതരമാകില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഇതുവഴി സാമാന്യ ജനസമൂഹത്തിന് വലിയ തോതിലുള്ള പ്രതിരോധശേഷി ലഭിക്കും. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കുകളിലൊന്ന് ഡെന്‍മാര്‍ക്കിലാണ്. ബ്രിട്ടനും ഈ പഠനം ഏറെ പ്രതീക്ഷ നല്‍കുന്നു. 13 ദിവസമായി ഒരു ലക്ഷത്തിന് മുകളിലാണ് യുകെയിലെ രോഗികളുടെ കണക്ക്.
Other News in this category



4malayalees Recommends