ഇറാഖ് യുദ്ധം നിയമവിരുദ്ധമെന്ന രഹസ്യ മെമ്മോ കത്തിക്കാന്‍ ആവശ്യപ്പെട്ടു; മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന് എതിരെ സ്വന്തം ഡിഫന്‍സ് സെക്രട്ടറി; ബ്ലെയറിന് നല്‍കിയ നൈറ്റ്ഹുഡ് പിന്‍വലിക്കണമെന്ന പ്രചരണം ശക്തമാകുന്നു

ഇറാഖ് യുദ്ധം നിയമവിരുദ്ധമെന്ന രഹസ്യ മെമ്മോ കത്തിക്കാന്‍ ആവശ്യപ്പെട്ടു; മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന് എതിരെ സ്വന്തം ഡിഫന്‍സ് സെക്രട്ടറി; ബ്ലെയറിന് നല്‍കിയ നൈറ്റ്ഹുഡ് പിന്‍വലിക്കണമെന്ന പ്രചരണം ശക്തമാകുന്നു

മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നൈറ്റ്ഹുഡ് അനുവദിച്ച തീരുമാനം പിന്‍വലിക്കണമെന്ന പ്രചരണം കൊണ്ടുപിടിക്കുന്നു. ബ്ലെയര്‍ മന്ത്രിസഭയില്‍ ഡിഫന്‍സ് സെക്രട്ടറിയായിരുന്ന ജോഫ് ഹൂണാണ് മുന്‍ പ്രധാനമന്ത്രിക്ക് എതിരെ കനത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. 2003ല്‍ നടത്തിയ ഇറാഖ് അധിനിവേശം അനധികൃതമാകുമെന്ന രഹസ്യ മെമ്മോ കത്തിച്ച് കളയാന്‍ ഡൗണിംഗ് സ്ട്രീറ്റ് ഉത്തരവിട്ടെന്നാണ് മുന്‍ ഡിഫന്‍സ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.


2015ല്‍ തന്നെ ഈ വാദം ഉയര്‍ന്നിരുന്നെങ്കിലും ആ ഘട്ടത്തില്‍ ഇത് അസംബന്ധമാണെന്ന് പറഞ്ഞ് ബ്ലെയര്‍ തള്ളുകയാണ് ചെയ്തത്. എന്നാല്‍ യുദ്ധം ആരംഭിക്കുമ്പോള്‍ ഡിഫന്‍സിന്റെ ചുമതലയിലുണ്ടായിരുന്ന ഹൂണാണ് ഇപ്പോള്‍ വാദങ്ങള്‍ സത്യമാണെന്ന് വെളിപ്പെടുത്തുന്നത്. കൂടാതെ നം.10 നടത്തിയ മറച്ചുവെയ്ക്കലുകളുടെ ഘട്ടം ഘട്ടമായുള്ള വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടത് ബ്ലെയറിന് കനത്ത തിരിച്ചടിയാണ്.

ഇറാഖ് അധിനിവേശം സംബന്ധിച്ച രേഖ വായിച്ച ശേഷം ഇത് കത്തിച്ച് കളയാനാണ് ടോണിയുടെ ചീഫ് ഓഫ് സ്റ്റാഫ് ജോന്നാഥന്‍ പവല്‍ തന്റെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഡിഫന്‍സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉത്തരവ് കേട്ട് ഞെട്ടിയിരുന്നു. എന്നാല്‍ രേഖ കത്തിക്കുന്നതിന് പകരം ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു.

യുദ്ധം ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്നെ ബ്ലെയര്‍ ഇക്കാര്യങ്ങള്‍ ജോര്‍ജ്ജ് ബുഷുമായി ഒപ്പുവെച്ചിരുന്നതായും ഹൂണ്‍ ആരോപിക്കുന്നു. യുകെ എംപിമാര്‍ യുദ്ധത്തിന് എതിരായി വോട്ട് ചെയ്താല്‍ യുകെ സൈന്യം ഇറങ്ങില്ലെന്ന് യുഎസിനോട് പറഞ്ഞതിന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ താക്കീതും നേരിട്ടു. സദ്ദാം ഹുസൈന്റെ സൈന്യത്തെ കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞാണ് നം.10 വാര്‍ത്താസമ്മേളനം നടത്തിയെതെന്നും ഹൂണ്‍ ആരോപിക്കുന്നു.

യുദ്ധത്തിന്റെ കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒടുവില്‍ തന്നെ പുറത്താക്കി കെട്ടിത്തൂക്കുകയാണ് ടോണി ബ്ലെയര്‍ ചെയ്തതെന്നും മുന്‍ ഡിഫന്‍സ് സെക്രട്ടറി വെളിപ്പെടുത്തുന്നു. മുന്‍ ലേബര്‍ പ്രധാനമന്ത്രിക്ക് രാജ്ഞി ഓര്‍ഡര്‍ ഓഫ് ഗാര്‍ടര്‍ പദവി നല്‍കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി 6 ലക്ഷം പേര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഹൂണിന്റെ വെളിപ്പെടുത്തലുകള്‍ കനത്ത തിരിച്ചടിയാകും.
Other News in this category



4malayalees Recommends