ബ്രിട്ടന്‍ തണുപ്പിലേക്ക് ; താപനില മൈനസ് ആറിലെത്തും ; രാജ്യത്തെ പല ഭാഗത്തും മഞ്ഞുവീഴ്ച ശക്തമാകും ; തണുത്ത കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതത്തെ ബാധിക്കും ; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

ബ്രിട്ടന്‍ തണുപ്പിലേക്ക് ; താപനില മൈനസ് ആറിലെത്തും ; രാജ്യത്തെ പല ഭാഗത്തും മഞ്ഞുവീഴ്ച ശക്തമാകും ; തണുത്ത കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതത്തെ ബാധിക്കും ; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ചൂടുള്ള ദിവസങ്ങള്‍ അവസാനിക്കുന്നു. വീണ്ടും മഞ്ഞുവീഴ്ച തുടങ്ങുകയാണ്. ഈ ആഴ്ച താപനില മൈനസ് 6 ഡിഗ്രിയിലേക്ക് താഴുമെന്നും അരയടിവരെ മഞ്ഞു വീഴുമെന്നുമാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. രാജ്യത്തെ പല ഭാഗങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുംവിധം മഞ്ഞുവീഴുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ആഴ്ചയില്‍ താപനില പൂജ്യത്തിന് താഴെ തന്നെയായിരിക്കും. വടക്കന്‍ ഇംഗ്ലണ്ടില്‍ കോള്‍ഡ് വെതര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാത്രിയോടെ തെക്കന്‍ ഭാഗത്തും താപനില മൈനസ് 4ല്‍ എത്തും.


വടക്കന്‍ സ്‌കോട്‌ലന്‍ഡില്‍ കാറ്റും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ആറ് ഇഞ്ച് ഘനത്തില്‍ വരെ മഞ്ഞുവീണേക്കും.

ബ്രിട്ടനിലെ 73 ഇടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട്. ബ്രിട്ടനിലെ 46 ഇടത്തും സ്‌കോട്‌ലന്‍ഡിലെ എട്ടിടത്തും വെയില്‍സില്‍ ഒരിടത്തുമാണ് മുന്നറിയിപ്പ്.

സ്‌കോട്‌ലന്‍ഡില്‍ അതീവ മഞ്ഞുവീഴ്ചയാകും. 8 ഡിഗ്രിവരെ താഴുന്ന താപനിലയുണ്ടാകുമെന്നും മെറ്റ്ഓഫീസ് വ്യക്തമാക്കി. ശൈത്യകാറ്റും മഞ്ഞുവീഴ്ചയും ജന ജീവിതം ദുരിതത്തിലാക്കും.

തെക്കന്‍ ഇംഗ്ലണ്ടിലും മഴയും ഹിമപാതവും ഉണ്ടാകും.ഇന്നലെ സ്‌കോട്‌ലന്‍ഡിലെ അവിമൊറില്‍ രണ്ട് ഇഞ്ച് ഘനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നു.

ക്രിസ്മസ് തണുപ്പിന് ശേഷം വീണ്ടും ശൈത്യകാലത്തേക്ക് കടക്കുകയാണ് രാജ്യം.

Other News in this category



4malayalees Recommends